ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പോകണോ? ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം!!!

0
78

ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവര്‍ക്ക് ഒക്ടോബർ എട്ടു മുതല്‍ ഒരു വർഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സർക്കാർ, എയിഡഡ്, അംഗീകൃത, സ്വാശ്രയ സ്‌കൂളുകളിലെയും കോളെജുകളിലേയും പ്രൊഫഷണൽ കോളെജുകളിലേയും വിദ്യാർത്ഥികൾക്കും മത്സരിക്കാം. പ്ലസ് വണ്‍ തലം മുതലുള്ളവർക്ക് കോളെജ് വിഭാഗത്തിൽ മത്സരിക്കാവുന്നതാണ്. സംസ്ഥാനതല വിജയികളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റോളിംഗ് ട്രോഫി ലഭിക്കുന്നതായിരിക്കും.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here