പ്ലസ് വൺ ഏകജാലക പ്രവേശനം ജൂലൈ 11 മുതൽ ആരംഭിക്കുന്നു| കൂടുതൽ വിവരങ്ങൾ ഇവിടെ!

0
309
Plus one (1)
Plus one (1)

പ്ലസ് വൺ ഹയർ സെക്കണ്ടറി കോഴ്‌സുകളിലേക്ക്  ജൂലൈ 11 മുതൽ 18 വരെ വിദ്യാർത്ഥികൾക് ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം.ഏകജാലകം വഴി അപേക്ഷകൾ സമർപ്പിക്കാൻ http://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.വിദ്യാർത്ഥികൾക് തിരഞ്ഞെടുക്കാനായുള്ള കോഴ്‌സുകളുടെ വിശദ വിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ്.പ്രോസ്പെക്ട്സ് കേരള ഹയർ സെക്കണ്ടറി ഒഫീഷ്യൽ വെബ്സൈറ്റ് http://hscap.kerala.gov.in/ ഇൽ ലഭ്യമാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ കാലാവധി രണ്ട് വർഷമാണ്.പ്രോസ്‌പെക്ട്‌സിൽ നിന്ന് ലഭിച്ച വിവരങ്ങൾ വെച്ച് ആറ് വിഷയങ്ങൾ ആണ് വിദ്യാർഥികൾ പഠിക്കേണ്ടത്.ഇംഗ്ലീഷ്, പിന്നെ തിരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും ഭാഷ അതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്ട്രീമിലെ നാല് വിഷയങ്ങൾ എന്നിങ്ങനെയാണ് വിഷയങ്ങൾ തിരിച്ചിരിക്കുന്നത്.മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, തമിഴ്, സിറിയക്, ലാറ്റിൻ, ജർമ്മൻ, റഷ്യൻ എന്നി ഭാഷകളിൽ നിന്ന് ഏതെങ്കിലും ഒന്ന് രണ്ടാം ഭാഷ ആയി തിരഞ്ഞെടുക്കാവുന്നതാണ്.സയൻസ്,ഹ്യൂമാനിറ്റീസ്,കോമേഴ്‌സ് എന്നിങ്ങനെയാണ് കോഴ്സുകൾ പ്രധാനമായി  തരംതിരിച്ചിരിക്കുന്നത്.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കുന്നതിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അതിൽ ‘Click for Higher Secondary Admission’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക അതിൽ ‘Create Candidate Login’  എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം അതിലെ നിർദേശങ്ങൾ അനുസരിച്ചു മൊബൈൽ നമ്പർ കൊടുത്തു അതിൽ വരുന്ന OTP കൊടുത്താൽ Login ID ഉണ്ടാക്കാൻ സാധിക്കും.പ്രവേശനത്തിനുള്ള അപേക്ഷകൾക്കുള്ള തുടർന്നുള്ള രേഖാ സമർപ്പണവും ഈ പോർട്ടൽ വഴി നടത്താൻ സാധിക്കുന്നതാണ്.

Infosys റിക്രൂട്ട്‌മെന്റ് 2022: അനുഭവ പരിചയമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികൾക് അവസരം!

സ്റ്റേറ്റ് സില്ലബസിൽ  SSLC,THSLC അല്ലെങ്കിൽ CBSE/CISCE ബോർഡുകൾ നടത്തുന്ന പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക് മാത്രം അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളു.പബ്ലിക് പരീക്ഷയുടെ ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ഡി+ ഗ്രേഡോ തത്തുല്യമോ നേടിയാൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹതയുണ്ട്.മാത്തമാറ്റിക്സ് കോമ്പിനേഷൻ തിരഞ്ഞെടുക്കുന്ന സിബിഎസ്ഇ വിദ്യാർത്ഥികൾ പത്താം ക്ലാസിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here