മലബാറിൽ പ്ലസ് വൺ സീറ്റുകൾ കുറവ് വന്നേക്കും; എല്ലാവർക്കും സീറ്റ് ഉറപ്പാക്കും എന്ന് മന്ത്രി!!!

0
162
മലബാറിൽ പ്ലസ് വൺ സീറ്റുകൾ കുറവ് വന്നേക്കും; എല്ലാവർക്കും സീറ്റ് ഉറപ്പാക്കും എന്ന് മന്ത്രി!!!
മലബാറിൽ പ്ലസ് വൺ സീറ്റുകൾ കുറവ് വന്നേക്കും; എല്ലാവർക്കും സീറ്റ് ഉറപ്പാക്കും എന്ന് മന്ത്രി!!!

മലബാറിൽ പ്ലസ് വൺ സീറ്റുകൾ കുറവ് വന്നേക്കും; എല്ലാവർക്കും സീറ്റ് ഉറപ്പാക്കും എന്ന് മന്ത്രി!!!

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവർക്കും പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് നൽകാൻ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. ഫുൾ എ പ്ളസ് വാങ്ങിയവർക്ക് പോലും ഇഷ്ടവിഷയവും സ്കൂളും ആദ്യ ഘട്ടത്തിൽ ലഭിക്കാതെ വരുന്ന ഘട്ടത്തിൽ, കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ മലബാറിൽ സീറ്റ് കുറയാനാണ് സാധ്യത. താലൂക്ക് തലത്തിൽ ഇതുസംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കുകയും ഇത്തവണയും സീറ്റുകളും ബാച്ചുകളും വർധിപ്പിക്കാനുള്ള നടപടികളുണ്ടാകും എന്ന് ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഇതിന് മന്ത്രിസഭയുടെ അംഗീകാരം കൂടി വേണമെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇത്തവണ 225700 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത് അവർക്കായി നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ് ഉള്ളത്. മലപ്പുറം ജില്ലയിൽ മാത്രം  30652 സീറ്റുകളുടെ കുറവ് കാരണം സർക്കാർ സ്കൂളിൽ തുടർ വിദ്യാഭ്യാസം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇവരെല്ലാം.

എന്നാൽ കോട്ടയത്ത് 18,886 സ്ഥാനാർത്ഥികൾക്കായി 22,250 സീറ്റുകളും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കൂടുതൽ സീറ്റുകളും ഉള്ളതിനാൽ തെക്കൻ ജില്ലകളിലെ അധികബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയും ഉടൻ നടപ്പാക്കില്ല മറിച്ച്‌ വിജയിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും തുടർ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here