സ്വാതന്ത്ര്യ ദിനത്തിന് മുമ്പുള്ള എല്ലാ അവധി ദിവസങ്ങളിൽ തപാൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും!

0
291
സ്വാതന്ത്ര്യ ദിനത്തിന് മുമ്പുള്ള എല്ലാ അവധി ദിവസങ്ങളിൽ തപാൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും!

സ്വാതന്ത്ര്യ ദിനത്തിന് മുമ്പുള്ള അവധി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള എല്ലാ പോസ്റ്റോഫീസുകളും തുറന്ന് പ്രവർത്തിക്കും. ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിന് കീഴിൽ ദേശീയ പതാകകളുടെ വിൽപ്പനയും വിതരണവും സുഗമമാക്കുന്നതിന് വേണ്ടിയാണ് 2022 ലെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പുള്ള എല്ലാ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള എല്ലാ പോസ്റ്റോഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്ന് എൻഡിയാ ട്വീറ്റിലൂടെ അറിയിച്ചു.

കേരള PSC ഒഴിവുകൾ 2022 | 115300 രൂപ ശമ്പളത്തിൽ | ഉടൻ അപേക്ഷിക്കൂ!

ഇതിന് മുന്നോടിയായി വാർത്താവിതരണ മന്ത്രാലയം കഴിഞ്ഞയാഴ്ച സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ തപാൽ വകുപ്പും ഈ തീരുമാനം പുറത്തു വിട്ടത്.

രാജ്യത്തുടനീളമുള്ള എല്ലാ തപാൽ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്നും പൊതു പ്രചാരണത്തിന് പിന്തുണ നൽകുന്നതിനായി പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ഈ വർഷത്തെ സ്വതന്ത്ര ദിനം നല്ല രീതിയിൽ നടത്തുന്നതിന് എല്ലാ പിന്തുണയും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

8th Pay Commission | ശുപാർശകൾ 2026 മുതൽ കേന്ദ്രം നടപ്പാക്കിയേക്കുമെന്ന് സൂചന!

കൂടാതെ, ഓഗസ്റ്റ് 7, 9, 14 തീയതികളിൽ പൊതു അവധി ദിവസങ്ങളിൽ ദേശീയ പതാകകളുടെ വിൽപ്പനയ്ക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇത് ദേശീയ പതാകകളുടെ വില്പന സുഗമമാക്കാൻ സഹായിക്കുന്നു.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here