യാത്രക്കാരുടെ ശ്രദ്ധക്ക്:ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ!!

0
58

ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. ഇരുപതോളം ട്രെയിനുകളുടെ സംക്രമത്തിലാണ് മാറ്റം വരുത്തിയത്. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തിലും റെയിൽവേ മാറ്റം വരുത്തി. നിയറാഴ്ചയോടെയാണ് ട്രെയിൻ സമയങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വന്നത്. എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം വഞ്ചിനാട്(16303) ട്രെയിനിന്റെ രാവിലെ 5.05-ആയി മാറ്റി. എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50നും എറണാകുളം ജങ്ഷന്‍- കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05നും എറണാകുളം ജങ്ഷന്‍- കാരയ്ക്കല്‍(16188) രാത്രി 10.25നുമായി മാറ്റി. കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്ക്ക് 2.50നും കൊല്ലം-കോട്ടയം(06786) ഉച്ചയ്ക്ക് 2.40നും കൊല്ലം- നാഗര്‍കോവില്‍ ജങ്ഷന്‍(06427) വൈകീട്ട് 3.35നുമായി മാറ്റി. ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ പുലര്‍ച്ചെ 4.30നും കന്യാകുമാരി- ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25നും കന്യാകുമാരി- ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50നുമാണ് ഉണ്ടാവുക. നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 8.05നും നാഗര്‍കോവില്‍ ജങ്ഷന്‍- കോയമ്പത്തൂര്‍(16322) രാവിലെ 7.50നും നാഗര്‍കോവില്‍ ജങ്ഷന്‍- കോയമ്പത്തൂര്‍(22667) രാത്രി 9.55നുമാണ് പുറപ്പിടുക. ആലപ്പുഴ-എറണാകുളം ജങ്ഷന്‍(06452) വൈകീട്ട് 6.20നായിരിക്കും.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here