സ്കൂളുകൾക്ക് 4 ദിവസത്തെ അവധി |കനത്ത മഴ തുടരുന്നു !

0
315
holiday due to rain
holiday due to rain

കനത്ത മഴയെ തുടർന്ന് കർണാടകയിലെ മുഡിഗെരെ, കോപ്പ, ശൃംഗേരി, കലസ, N.R.പുര എന്നീ ചിക്കമംഗളൂരു താലൂക്കുകളിലെ സ്‌കൂളുകൾക്ക് ചിക്കംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ കെ.എൻ.രമേശ് ജൂലൈ 6 മുതൽ 9 വരെ അവധി പ്രഖ്യാപിച്ചു. അതി ശക്തമായ മഴയെ തുടർന്ന് നാലു ദിവസത്തെ അവധിയാണ് സ്കൂളുകൾക് നൽകിയത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ അതേസമയം, ചിക്കമംഗളൂരു താലൂക്കിലെ ആമ്പലെ, ലക്ഷ്യ ഹോബ്ലികളിലെ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടർന്നു പെയ്യുന്ന കനത്ത മഴ മൂലം ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഈ അവധി പ്രൈമറി, ഹൈസ്‌കൂളുകൾക്ക് മാത്രം ബാധകമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡെപ്യൂട്ടി കമ്മീഷണർ കെ.എൻ രമേഷ് പറഞ്ഞു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

രണ്ട് ദിവസമായി ജില്ലയിലെ താലൂക്കുകളിൽ കനത്ത മഴയാണ്. തുംഗ ഭദ്ര നദിയും നിരവധി അരുവികളും കരകവിഞ്ഞൊഴുകുന്നതുമൂലം നിരവധി വെള്ള കെട്ടുകളാണ് രൂപപെട്ടിരിക്കുന്നത്. തിങ്കളാഴ്ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചിക്കമംഗളൂരുവിന് സമീപം സ്‌കൂൾ വിദ്യാർത്ഥിനി അബദ്ധത്തിൽ തോട്ടിൽ വീണിരുന്നു. കുട്ടികളുടെ സുരക്ഷക്കും,സ്കൂളിൽ വരുന്നതിനുള്ള അസൗകര്യം കണക്കിലെടുത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അവധി പ്രഖ്യാപിച്ചത്.

Intelligence Bureau റിക്രൂട്ട്മെന്റ് 2022|700 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

രണ്ടു തീരദേശ ജില്ലകളിലും തുടർന്ന് കൊണ്ടിരിക്കുന്ന കനത്ത മഴ മൂലം ഉരുൾ പൊട്ടലും, മണ്ണിടിച്ചിലും തുടരെ ഉണ്ടാകുന്നു .മഴ മൂലം നിരവധി വീണ്ടുകൾക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ഉഡുപ്പി ജില്ലയിലെ കുന്ദാപ്പൂർ, മറവന്തേ ബീച്ചുകളിലും കടൽക്ഷോഭം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡുകളിൽ മഴവെള്ളം നിറഞ്ഞ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് വരുന്ന ദിവസങ്ങളിൽ ജനങ്ങൾ ജാഗൃത പാലിക്കണമെന്നും DC പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here