കേരള പരീക്ഷാഭവൻ പത്താം തുല്യത പരീക്ഷ 2022 | പുതുക്കിയ പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു!

0
934
കേരള പരീക്ഷാഭവൻ പത്താം തുല്യത പരീക്ഷ 2022 | പുതുക്കിയ പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു!

പത്താം ക്ലാസ് തത്തുല്യ പരീക്ഷയുടെ പുതുക്കിയ തീയതികൾ കേരള പരീക്ഷ ഭവൻ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 17  മുതൽ 30  വരെ നടത്താൻ നിഴ്ചയിച്ചിരുന്ന പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. ഇപ്പോൾ സെപ്തംബർ 12 മുതൽ 21 വരെ പരീക്ഷ നടത്താം എന്നാണ് പരീക്ഷ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുല്യതാ സർട്ടിഫിക്കറ്റ് (തുല്യത) ഒരു വിദ്യാർത്ഥിക്ക് സംസ്ഥാനത്ത് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു അതോറിറ്റി നൽകുന്ന അംഗീകാര സർട്ടിഫിക്കറ്റാണ്. ഒരു സംസ്ഥാനത്ത് കോഴ്‌സ് പാസായെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ആവശ്യമാണ്.

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 | കേരളത്തിൽ ബ്രാഞ്ച് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

കർണാടക, ആന്ധ്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ പത്താംതരം (എസ്എസ്എൽസി) കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് ഏകജാലക പ്രവേശന സമ്പ്രദായത്തിലൂടെ കേരളത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ അവരുടെ യോഗ്യത കേരള സ്റ്റേറ്റ് ബോർഡിന് തുല്യമാണെന്ന് പ്രസ്താവിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റ് സംസ്ഥാനത്ത് നിന്ന് ലഭിക്കേണ്ടത് നിർബന്ധമാണ്.എങ്കിൽ മാത്രമേ അവർക്കു തുടർ പഠനത്തിന് സാധ്യത ഉള്ളു.

9 വിഷയങ്ങളാണ് ഉള്ളത്. ഇതിൽ ഒന്നാം ഭാഷയും ഹിന്ദിയും ഉൾപ്പെടുന്നു. സെപ്റ്റംബർ 12  മുതൽ 23 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.40  മുതൽ 12.30 വരെയാണ് പരീക്ഷകൾ നടക്കുന്നത്.

തിയതി ദിവസം സമയം വിഷയം
12/09/2022 തിങ്കൾ

 

9.40-12.30 ഒന്നാം ഭാഷ

 

13/09/2022  

 

9.40-12.30 ഹിന്ദി

 

14/09/2022 ബുധൻ

 

9.40-12.30 ഇംഗ്ലീഷ്

 

15/09/2022 വ്യാഴം

 

9.40-11.30 രസതന്ത്രം

 

16/09/2022 വെള്ളി 9.40-11.30 ഊർജ്ജതന്ത്രം

 

19/09/2022 തിങ്കൾ

 

9.40-11.30 ജീവശാസ്ത്രം

 

20/09/2022 ചൊവ്വ 9.40-11.30 IT

 

22/09/2022 വ്യാഴം 9.40-12.30 ഗണിതശാസ്ത്രം

 

23/09/2022 വെള്ളി 9.40-12.30 സോഷ്യൽ സയൻസ്

പുതിയ തീയതി പ്രകാരം എല്ലാവരും കൃത്യ സമയത്തു ഹാജർ ആകണം എന്ന് പരീക്ഷ ബോർഡ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here