ഇൻഫോസിസിൽ 600 പുതുമുഖങ്ങൾക്ക് ജോലി നഷ്ടമായി: വിശദമായി വായിക്കാം!!!

0
173
ഇൻഫോസിസിൽ 600 പുതുമുഖങ്ങൾക്ക് ജോലി നഷ്ടമായി: വിശദമായി വായിക്കാം!!!
ഇൻഫോസിസിൽ 600 പുതുമുഖങ്ങൾക്ക് ജോലി നഷ്ടമായി: വിശദമായി വായിക്കാം!!!

ഇൻഫോസിസിൽ 600 പുതുമുഖങ്ങൾക്ക് ജോലി നഷ്ടമായി: വിശദമായി വായിക്കാം:ഐടി സേവനദാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ഇൻഫോസിസ്. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത അത്ര സുഖകരമല്ല. കാരണം ഇൻഫോസിസിൽ നിയമനം ലഭിച്ച 600 പുതുമുഖങ്ങളെയാണ് പിരിച്ച് വിട്ടത്. ഇന്റെർണൽ അസ്സസ്മെന്റിൽ പരാജയപ്പെട്ട 600 പേർക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ വിപ്രോയിൽ ജോലി നഷ്ടമായിരുന്നു. എന്നാൽ ഇൻഫോസിസിൽ ജോലി നഷ്ടമായവരുടെ എണ്ണം വിപ്രോയെക്കാൾ കൂടുതലാണ്. വിപ്രോയിൽ 452 പേർക്കാണ് ജോലി നഷ്ടമായത്. ഇപ്പോഴും കമ്പനികളിൽ കൂട്ടപ്പിരിച്ച് വിടാൽക് നടക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്.

PSC University Assistant Study Material 2023- പ്രവൃത്തി,ബലം,ഊർജം!

ഇൻഫോസിസിൽ ഇതുവരെ ഏകദേശം 46,000 ഫ്രഷർമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 50,000 എന്ന ലക്ഷ്യത്തിലെത്തുമെന്നും കമ്പനി പറഞ്ഞു. ഈവർഷം നിയമനം ലഭിച്ചത് ആകെ 1627 പേർക്ക് മാത്രമാണ്. എന്നാൽ കഴിഞ്ഞ വര്ഷം പന്ത്രണ്ടായിരത്തിൽ അതികം പുതുമുഖങ്ങൾക്ക് നിയമനം ലഭിച്ചിരുന്നു. എന്നത് കൂട്ട പിരിച്ച് വിടലിനെ കുറിച്ച് കമ്പനി ഔദ്യോഗിക വിശദികരണം നൽകിയിട്ടില്ല. ഇന്ത്യയിലെ രണ്ടാമത്തെ ഭീമൻ ഐടി കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്.

രണ്ടാഴ്ച മുമ്പ്, എഫ്എ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 208 ഫ്രെഷർമാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എഫ്എ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 600 ഓളം ഫ്രെഷർമാരെ പിരിച്ചുവിട്ടിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here