7th Pay Commission | ഓഗസ്റ്റ് മുതൽ DA വർദ്ധനവ്!

0
319
7th Pay Commission | ഓഗസ്റ്റ് മുതൽ DA വർദ്ധനവ്!

ഓഗസ്റ്റ് 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് DA (ഡിയർനസ് അലവൻസ്) വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. ഛത്തീസ്ഗഡ് സർക്കാർ അടുത്തിടെ ജീവനക്കാർക്ക് DA  വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധിപ്പിക്കാൻ തീരുമാനമായത്. ഡിഎയിൽ വരുത്തിയ മാറ്റങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

KPSC റിക്രൂട്ടിറ്മെന്റ് | ലക്ചറര് ഇന് ആട്ടോ മൊബൈൽ എഞ്ചിനീയറിംഗ് ഒഴിവ് | ഉടൻ അപേക്ഷിക്കു!

ഈ വർദ്ധനയ്ക്ക് ശേഷം, ഇപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 34% ആണ് ഡിഎ വർദ്ധനവ്. സർക്കാർ എടുത്ത ഈ തീരുമാനം 17 ലക്ഷം ജീവനക്കാർക്ക് ഗുണം ചെയ്യും.നേരത്തെ, സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത നൽകി ഛത്തീസ്ഗഡ് സർക്കാരും DA 6% വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് ശേഷം, ഛത്തീസ്ഗഡിലെ സർക്കാർ ജീവനക്കാർക്ക് 28% DA ലഭിക്കും.

3.8 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർ ഏഴാം ശമ്പളക്കമ്മീഷനിലെ 22 ശതമാനവും ആറാം ശമ്പളക്കമ്മിഷന്റെ 174 ശതമാനവും DA യുടെ ആനുകൂല്യം വാങ്ങുന്നുണ്ട്.കേന്ദ്ര ജീവനക്കാർക്ക് ജൂലൈയിൽ വർധിപ്പിക്കേണ്ട ഡിഎ കുടിശ്ശികയിലാണ്. കേന്ദ്ര ജീവനക്കാരുടെ ഡിഎ വർഷത്തിൽ രണ്ടുതവണ വർധിപ്പിക്കുന്നതാണ്. മാർച്ചിലാണ് ജനുവരിയിലെ ഡിഎ പ്രഖ്യാപിച്ചത്. അന്ന് DA 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയർത്തിയിരുന്നു. ഇത്തവണ ജൂലൈ മാസത്തെ DA 4 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Plus One   പ്രവേശനം | രണ്ടാം ഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു!

ഡിയർനസ് അലവൻസ് (DA) എന്നാൽ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ ആഘാതം നേരിടാൻ കേന്ദ്ര സർക്കാർ ശമ്പളമുള്ള ജീവനക്കാർക്ക് നൽകുന്ന ബോണസ് ശമ്പളമാണ്. 1972 ലാണ് ഇന്ത്യയിൽ ആദ്യമായി DA നിലവിൽ വന്നത്. ഇതിന് ശേഷം കേന്ദ്ര സർക്കാർ എല്ലാ സർക്കാർ ജീവനക്കാർക്കും DA നൽകാൻ തുടങ്ങി.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here