അഗ്നിപഥ് മിലിട്ടറി സ്കീം ;പ്രായം 23 ആക്കി ഉയർത്തികൊണ്ട് കേന്ദ്രം ഒറ്റത്തവണ ഇളവ് അനുവദിച്ചു

0
437
Agneepath Military Scheme
Agneepath Military Scheme

അഗ്നിപഥ് മിലിട്ടറി സ്കീം ;പ്രായം 23 ആക്കി ഉയർത്തികൊണ്ട് കേന്ദ്രം ഒറ്റത്തവണ ഇളവ് അനുവദിച്ചു. കേന്ദ്ര ഗവൺമെന്റ് വ്യഴാഴ്ച അഗ്നിപഥ് സ്‌ക്കിമിൻ്റെ പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തി!!

അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നതിൻ്റെ  ഇടയിലാണ് കേന്ദ്രം ഒറ്റത്തവണ ഇളവ് അനുവദിച്ചത്.അഗ്നിപഥ് സ്കീം പ്രഖ്യാപിച്ചത് വ്യാഴ്ചയാണ്.പ്രായപരിധിയിലാണ് ഇളവ്,21ൽ നിന്ന് 23 ആക്കിയാണ് ഉയർത്തിയത്.സർക്കാരിൻ്റെ പത്രക്കുറിപ്പിൽ ;കോവിഡ് മൂലം രണ്ട് വർഷമായി ഒരു റിക്രൂട്ടിട്മെന്റും നടത്താൻ കഴിഞ്ഞില്ല എന്ന വസ്‌തുത മനസിലാക്കി 2022 ലെ റിക്രൂട്ടിട്മെന്റ സൈക്കിളിൽ ഒറ്റത്തവണ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

യൂണിയൻ ഡിഫെൻസ് മന്ത്രി രാജ്‌നാഥ് സിങ്ങാണ് ചൊവ്വാഴ്ച അഗ്നിപഥ് സ്കീം ലോഞ്ച് ചെയ്തത്.ഈ പദ്ധതി പ്രകാരം ഇന്ത്യൻ സൈനത്തിലേക് ,നേവിയിലേക്,എയർ ഫോസിലെക് 46000 പേർക്ക് ജോലി സാധ്യത എന്നാണ് പറയുന്നത്.

തുടക്കത്തിലെ പദ്ധതിയുടെ പ്രായപരിധി 17.5 മുതൽ 21 വരെ ആയിരുന്നു.4 വർഷത്തെ കരാർ അടിസ്ഥാനത്തിലായിരുന്നു പദ്ധതി.എന്നാൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്ന് സൈന്യത്തിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ.നാല് വർഷ സേവനവസാനം സേവാ നിധി പാക്കേജായി 11.71ലക്ഷം രൂപ ലഭിക്കും.ഇത് ആദായ നികുതിയിൽ നിന്ന് ഒഴിവാകും എന്നാൽ പെൻഷൻ അനുകുല്യങ്ങൾ ലഭിക്കില്ല.

അഗ്നിപഥ് ഹ്രസ്വകാല സൈനിക നിയമന പദ്ധതിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ബിഹാറിൽ റെയിൽ ,റോഡ് ഗതാഗതം തടസപെടുത്തി.ഉത്തർപ്രദേശിൽ മുസാഫർപൂർൽ  അക്രമാസക്തരായ സമരക്കാർ കടകൾ അടിച്ച തകർക്കുകയും,പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു.ബക്സറില് ട്രെയിനിന് നേരെ കല്ലേറുണ്ടായി .ബേഗുസരായി ,ഭോജ്‌പുർ എന്നി സ്ഥലങ്ങിലും പ്രതിഷേധ പ്രകടനം നടന്നു.

അഗ്നിപഥ് പദ്ധതി നടപ്പാകുന്നതോടെ സൈനിക മേഖലയിൽ തൊഴിലവസരം നഷ്ടമാകുമെന്ന പ്രചാരണമാണ് ബിഹാറിൽ പ്രധിഷേധങ്ങൾക് തുടക്കമിട്ടത്.മത്സര പരീക്ഷകൾകും റിക്രൂട്ടിട്മെന്റിനും കോച്ചിങ് നൽകുന്ന സെൻറ്ററുകളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here