അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 – കൊല്ലത്ത് കായിക പരീക്ഷ പാസ്സായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ!

0
176
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 - കൊല്ലത്ത് കായിക പരീക്ഷ പാസ്സായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ!
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 - കൊല്ലത്ത് കായിക പരീക്ഷ പാസ്സായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ!

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 – കൊല്ലത്ത് കായിക പരീക്ഷ പാസ്സായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ:കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നവംബർ 19, 20 തീയതികളിൽ നടന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ റിസൾട്ട് പുറത്തുവന്നു. ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്തെന്നാൽ 752 കൊല്ലത്തുകാരാണ് കായിക പരീക്ഷ പാസായത്. കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ രണ്ടാം ഘട്ടമാണിത്. അഗ്നിവീർ, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകൻ തുടങ്ങി വിവിധ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി സ്റ്റേഡിയത്തിൽ താമസ സൗകര്യവും മറ്റെല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

നഴ്സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി നവംബർ 26 മുതൽ 29 വരെ നടക്കും. ഈ വിഭാഗങ്ങളിലായി 11500 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ഫിറ്റ്നസ് ടെസ്റ്റ് നവംബർ 28 നും അവസാന മെഡിക്കൽ നവംബർ 29 നും നടക്കും. നവംബർ 19, 20 തീയതികളിലായാണ് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കായിക പരീക്ഷയും മെഡിക്കൽ ടെസ്റ്റും നടന്നത്. 19ന് 3163 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2062 പേർ പങ്കെടുക്കുകയും 397 പേർ കായിക പരീക്ഷ പാസാവുകയും ചെയ്തു. ഇന്നലെ 3228 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.ഇതിൽ 2175 പേർ പങ്കെടുത്തു. 355 പേർ കായിക പരീക്ഷ പാസായി. റിക്രൂട്ട്മെന്റ് റാലി ഇന്നും തുടരും.

Federal Bank Legal Officer പരീക്ഷ 2022 – സിലബസ്, പരീക്ഷ ഷെഡ്യൂൾ പരിശോധിക്കാം!

മൊത്തം 25367 ഉദ്യോഗാർത്ഥികൾ അഗ്നിവീർ പോസ്റ്റിനായി ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2000 സ്ഥാനാർത്ഥികളെ റാലിയുടെ ആദ്യ ദിവസം തന്നെ വിളിച്ചിട്ടുണ്ട്. ആദ്യദിവസം കായികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കുമ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ വഴി ലഭിക്കുന്ന അഡ്മിറ്റ് കാർഡ് സഹിതം അസൽ രേഖകൾ ഹാജരാക്കണം.

റാലിയിൽ ഉദ്യോഗാർത്ഥികളുടെ ഉയരമാണ് ആദ്യം പരിശോധിക്കുക. 200 പേർ വീതമുള്ള ബാച്ചുകളായാണ് ഓടിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രീ-മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായി. ഉയരം, ഭാരം, നെഞ്ച് വികാസം എന്നിവ അളക്കുന്നതാണ് പ്രീ മെഡിക്കൽ പരിശോധന. വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ അടുത്ത ദിവസം ആർമി മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here