നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കൂ! അറിയേണ്ടതെല്ലാം ഇവിടെ!

0
88
നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കൂ! അറിയേണ്ടതെല്ലാം ഇവിടെ!
നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കൂ! അറിയേണ്ടതെല്ലാം ഇവിടെ!

നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കൂ! അറിയേണ്ടതെല്ലാം ഇവിടെ!

നവോദയ വിദ്യാലയങ്ങളിൽ 2024-25 അധ്യയന വർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിൽ ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ചില വിഭാഗക്കാർ ഒഴികെ പ്രവേശനം ലഭിക്കുന്നവർക്കു താമസവും ഭക്ഷണവും അടക്കം സൗജന്യമാണ്. ഓരോ സംവരണവിഭാഗത്തിലും വരുന്ന ഒഴിവുകളിലേക്ക് അതതു വിഭാഗക്കാരെയാണു എടുക്കുക.

9–ാം ക്ലാസ്

വിദ്യാലയം നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത സ്കൂളിൽ ഈ 2023–24 അധ്യയനവർഷം 8–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ സീറ്റുകളിലേക്ക് പ്രവേശനം നേടുക. മുൻവർഷങ്ങളിൽ 8 ജയിച്ചവരെ ഇതിലേക്ക് പരിഗണിക്കുകയില്ല. സംസ്ഥാനത്ത് ഏകദേശം 110 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

KSRTC ജീവനക്കാരുടെ എണ്ണം 25,000 ൽ നിന്ന് 15,000 ആയി കുറയ്ക്കും! 5 വർഷത്തേക്ക് ആരെയും ജോലിയിൽ എടുക്കില്ല!

11–ാം ക്ലാസ്

സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളിൽ 2023–24 അധ്യയനവർഷം 10–ാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾക്കാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്. അവസാന വർഷത്തിൽ 10 ജയിച്ചവരെ ഇതിലേക്ക് പരിഗണിക്കുകയില്ല. 10–ാം ക്ലാസ് പഠനകാലത്ത് താമസവും സ്കൂളും അതെ ജില്ലയിൽ തന്നെ ആയിരിക്കും. പ്രായത്തിൽ ഇളവ് ആർക്കും ലഭിക്കില്ല.

കേരളത്തിലെ 14 സ്കൂളുകളിലും സയൻസിനും, കൊമേഴ്സിന് 12 സ്കൂളുകളിലും ഹ്യുമാനിറ്റീസിന് ഒരു സ്കൂളിലും മാത്രമാണ് സീറ്റുകൾ ഉള്ളത്. 11 ലെ ഒരു ഗ്രൂപ്പിലേക്കോ രണ്ടു ഗ്രൂപ്പുകളിലേക്കോ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സിലക്‌ഷൻ ടെസ്റ്റ് 2024 ഫെബ്രുവരി 10ന് (ശനി) 11 മണിക്ക് നടത്തുന്നതാണ്. ഹാൾ ടിക്കറ്റിൽനിന്ന് അവനവന്റെ പരീക്ഷ എഴുതേണ്ട സ്ഥലം അറിയാവുന്നതാണ്. ചോദ്യങ്ങൾ ഇംഗ്ലിഷിലോ ഹിന്ദിയിലോ ആയിരിക്കും. മാത്രമല്, രണ്ടര മണിക്കൂർ ടെസ്റ്റിൽ മാനസികശേഷി, ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ 5 വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ 100 മാർക്കിനായിരിക്കും ഉണ്ടായിരിക്കുക.

പ്രോസ്‌പെക്‌ടസ് www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. പരീക്ഷയുടെ സിലബസും അപേക്ഷാരീതിയും അടക്കം കൂടുതൽ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here