ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്ന സേഫ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം !

0
170
ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്ന  സേഫ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം !
ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്ന  സേഫ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം !

പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികജാതിക്കാർക്കിടയിൽ ഭവന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ഒരു പദ്ധതി ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.

Physics പ്രധാന ഭാഗങ്ങൾ | ഇതാ Free Mock Class!

ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ 1 ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ്  മേല്പറഞ്ഞ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല. 2 ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്. സേഫ് വഴി ഓരോ കുടുംബത്തിനും സർക്കാർ രണ്ടര ലക്ഷം രൂപ നൽകും. കുറഞ്ഞത് 20 വർഷം പഴക്കമുള്ളതോ ഘടന പൂർത്തിയാകാത്തതോ ആയ വീടുകൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുക.

മേൽക്കൂര പൂർത്തീകരണം, ടോയ്‌ലറ്റ് നിർമ്മാണം, ഭിത്തികൾ ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ലോറിംഗ് സമ്പൂർണ്ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ് എന്നീ നിർമ്മാണ ഘടകങ്ങൾക്കാണ് തുക അനുവദിക്കുന്നത്.

NAPS അപ്രന്റീസ്ഷിപ്പ് 2022 | പന്ത്രണ്ടാം ക്ലാസ്സുകാർക്ക് അവസരം!

പ്രസ്തുത പദ്ധതിയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നവംബർ 5 ന് മുൻപായി അപേക്ഷകൾ സമർപ്പിയ്ക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here