Body Shaming – കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ ബോധവൽക്കരണ ക്ലാസ്സുകൾ ഒരുക്കും!

0
207
Body Shaming - കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ ബോധവൽക്കരണ ക്ലാസ്സുകൾ ഒരുക്കും!

Body Shaming – കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ ബോധവൽക്കരണ ക്ലാസ്സുകൾ ഒരുക്കും: കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ  ബോധവൽകരണ ക്ലാസ്സുകൾ തയാറാക്കാൻ ഒരുങ്ങിയിരിക്കുക ആണ് കേരള സർക്കാർ. ബോഡി ഷെമിങ്ങിനെതിരെ ആണ് ബോധവൽകരണ ക്ലാസ്സ് സർക്കാർ ഒരുക്കുന്നത്. കുട്ടികളിൽ നല്ല അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ ക്ലാസ് ഒരുക്കുന്നത്. കുട്ടികൾക്കിടയിൽ ശാരീരിക സംബന്ധമായ കളിയാക്കലുകൾ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ചില സ്കൂൾ കുട്ടികൾക്ക് ഇത് വളരെ ഏറെ മാനസിക സംഘർഷം വരെ ഉണ്ടാക്കിയിരുന്നു. അതിനാലാണ് സർക്കാർ ഇപ്പോൾ ഇങ്ങനെ തീരുമാനം എടുത്തിരിക്കുന്നത്.

കൂടുതൽ കുട്ടികളിലേക്ക് അവബോധം സൃഷ്ടിയ്ക്കുന്നതിനായിട്ടാണ് ഇത്തരം പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഞായറാഴ്ച്ച ഈ പദ്ധതി അറിയിപ്പ് നൽകിയത്.

PSC, KTET, SSC & Banking Online Classes

ബോഡി ഷെയ്മിങ്ങ് വളരെ മോശം ആയ പ്രവർത്തികളിൽ ഒന്നാണ്. അതിന് ഇരകളാകുന്ന മനഃസ്ഥിതി നഷ്ടപ്പെട്ടവർ നിരവധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ബോഡി ഷേമിങ്ങിൽ ഒരാളുടെ ശരീര വലുപ്പത്തെക്കുറിച്ചോ ആകൃതിയെക്കുറിച്ചോ അനുചിതമോ നിഷേധാത്മകമോ ആയ കമന്റുകൾ നടത്തി അപമാനിക്കുന്നത് ആണ്. ഒരാളുടെ ശരീരം അവൻെറ വ്യക്തിപരം ആയ സ്വാതന്ത്രം ആണ്. അതിൽ ആർക്കും അഭിപ്രായം പറയാൻ അധികാരം ഉണ്ടാക്കുന്നതാണ് എന്നതാണ് വാസ്തവം.

ശരീരത്തിൻെറ നിറം, വണ്ണം, ആകൃതി തുടങ്ങിയവ എല്ലാം ഈ കാലിയാക്കലുകളിൽ ഉൾപ്പെടുന്നുണ്ട്. നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്ന തന്റെ സുഹൃത്തിന്റെ സഹോദരന്മാരിൽ ഒരാളായ സ്കൂൾ വിദ്യാർത്ഥിയുടെ അനുഭവം വിദ്യാഭ്യാസ മന്ത്രി ചടങ്ങിനിടയിൽ പങ്കുവച്ചിരുന്നു. കുട്ടി പിന്നീട് അദ്ധ്യാപകരോട് പരാതിപ്പെട്ടതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ ഇയാൾക്കെതിരെ തിരിഞ്ഞിരുന്നു. കുട്ടിക്ക് സ്‌കൂൾ മാറേണ്ടി വന്നതായും ഒരുപാട് മാനസികാഘാതങ്ങൾ അനുഭവിച്ചതായും മന്ത്രി പചൂണ്ടിക്കാട്ടി. പല വിദ്യാർഥികളും ഈ കാരണങ്ങളാൽ സ്കൂളുകളിൽ പോകാൻ വരെ മടി കാണിക്കുന്നുണ്ട്.

CLAT 2023: രജിസ്ട്രേഷൻ സമയപരിധി നീട്ടി! അപേക്ഷിക്കേണ്ട വിധം ഇങ്ങനെ!

വളർന്നു വരുന്ന തലമുറകൾ ആണ് ഇന്നത്തെ സ്കൂൾ കുട്ടികൾ. അവരുടെ മനസ്സിൽ നല്ല അവബോധം സൃഷ്ടിക്കാൻ സാധിച്ചാൽ നാളെക്കായി നല്ല ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. കുട്ടികളുടെ മനസുകളിൽ ഇത്തരം ചിന്താഗതി ഉണ്ടാവാതെ ഇരിക്കാൻ വീട്ടിൽ മാതാപിതാക്കളും ശ്രദ്ധിക്കണം എന്നത് ഒരു വലിയ ഘടകം ആണ്. കേരള സർക്കാരിൻെറ ഏറ്റവും പുതിയത്തും ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതുമായ പദ്ധതികളിൽ ഒന്നാണ് ഇത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here