Federal Bank റിക്രൂട്ട്‌മെന്റ് 2022 – ഓൺലൈൻ അഭിരുചി വിലയിരുത്തൽ ഫലങ്ങൾ പുറത്ത്!

0
320
Federal Bank റിക്രൂട്ട്‌മെന്റ് 2022

Federal Bank റിക്രൂട്ട്‌മെന്റ് 2022 – ഓൺലൈൻ അഭിരുചി വിലയിരുത്തൽ ഫലങ്ങൾ പുറത്ത്: ഫെഡറൽ ബാങ്ക് ഓൺലൈൻ ആയി നടത്തിയ ടെസ്റ്റ് റിസൾട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഫെഡറൽ ബാങ്കിൽ Officer in Junior Management Grade I പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി ഒരു ഓൺലൈൻ അസ്സസ്മെന്റ് ടെസ്റ്റ് നടത്തപ്പെട്ടിരുന്നു. ഡിസംബർ 4, 2022 ആണ് ഓൺലൈൻ മുഖേന നടക്കുന്ന ടെസ്റ്റ് നടത്തപെട്ടത്.

ഇപ്പോൾ പ്രസ്തുത ടെസ്റ്റിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചിരിക്കുക ആണ്. അപേക്ഷാർഥികൾ  ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു റിസൾട്ട് പരിശോധിക്കുക. നിലവിൽ ഉദ്യോഗസ്ഥർക്ക് (സ്കെയിൽ I-ൽ) ബാധകമായ പ്രാരംഭ അടിസ്ഥാന ശമ്പളം 36,000 രൂപ ആണ്. (പേ സ്കെയിൽ 36,000 -1490/7 – 46430 – 1740/2 – 49910 – 1990/7 – 63840). ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് I-ൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2 വർഷത്തേക്ക് പ്രൊബേഷനിലായിരിക്കും നിയമനം.

അഗ്രികൾച്ചറിൽ ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ HRD, മന്ത്രാലയം അംഗീകരിച്ചതോ AICTE അംഗീകരിച്ചതോ ആയ തത്തുല്യ യോഗ്യതയുള്ളവർക്ക് ആയിട്ടാണ് ടെസ്റ്റ് നടത്തപ്പെട്ടത്. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം (ബാധകമെങ്കിൽ) എന്നിവയിൽ ഉടനീളം കുറഞ്ഞത് 60% അല്ലെങ്കിൽ അതിൽ കൂടുതലോ നേടിയവർ ആയിരിക്കണം.

KUFOS റിക്രൂട്ട്മെന്റ് 2022 – 35000 രൂപ ശമ്പളത്തിൽ ജോലി നേടാം൧ ഉടൻ അപേക്ഷിക്കൂ!

ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ് ടെസ്റ്റ് 2022 ഡിസംബർ 04-ന് നടത്തപ്പെട്ടിരുന്നു. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷ പാറ്റേണും നേരത്തെ തന്നെ ബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം ആണ് ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്തത്.

ഓരോ തെറ്റായ ഉത്തരത്തിനും 0.25 എന്ന തോതിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റിന് ശേഷം പരമാവധി 15 മിനിറ്റ് ദൈർഘ്യമുള്ള സൈക്കോമെട്രിക് അസസ്മെന്റും ഉണ്ടായിരുന്നു.

Officer in Junior Management Grade I റിസൾട്ട് എങ്ങനെ പരിശോധിക്കാം:

  • പരീക്ഷാർഥികൾക്കു ഫെഡറൽ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷ൦ റിസൾട്ട് പരിശോധിക്കവുന്നതാണ്.
  • ഫെഡറൽ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • അതിൽ പ്രസ്‌തുത തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഓൺലൈൻ ആപ്റ്റിട്യൂട് അസ്സസ്മെന്റ് റിസൾട്ട് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ പരീക്ഷകൾ എഴുതിയ ഉദ്യോഗാർഥികളുടെ ടെസ്റ്റ് റിസൾട്ട് അടങ്ങുന്ന pdf ലഭിക്കുന്നതാണ്. കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.

ഈ തസ്തികയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഈ ലിസ്റ്റിൽ ഉള്ളവർ അടുത്ത തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയവർ ആണ്. അടുത്ത ഘട്ടം തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗഗാർഥികളുടെ ഇമെയിൽ വിലാസത്തിൽ അയക്കുന്നതാണ്. യോഗ്യത നേടാത്തവർക്കു തുടർന്ന് യാതൊരു ആശയ വിനിമയവും ഉണ്ടാക്കുന്നത്തല്ല.

FEDERAL BANK ONLINE ASSESSMENT TEST RESULT

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here