FIFA World Cup 2022 – ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് തയ്യാറെടുത്ത് 8 ടീമുകൾ! കൂടുതൽ വിശേഷങ്ങൾ അറിയാം ഇവിടെ!

0
177
FIFA World Cup 2022

FIFA World Cup 2022 – ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് തയ്യാറെടുത്ത് 8 ടീമുകൾ! കൂടുതൽ വിശേഷങ്ങൾ അറിയാം ഇവിടെ: ഇന്ന് 07.12.2022 12 .30 ന് നടന്ന പോർച്ചുഗൽ vs സ്വിറ്റ്‌സർലൻഡ്  മത്സരത്തോട് കൂടി റൗണ്ട് 16 ഘട്ടം അവസാനിച്ചു. വാശിയേറിയതും കടുത്തതുമായ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്ക് വേൾഡ് കപ്പ് മത്സരങ്ങൾ ചുവട് വച്ചു. ഇന്നലെ രാത്രി 8.30  നടന്ന മൊറോക്കോ vs സ്പെയിൻ മത്സരത്തിൽ മൊറോക്കോ പെനാലിറ്റി ഷൂട്ട് ഔട്ടിൽ വിജയിച്ചു അടുത്ത ഘട്ടത്തിലേക്ക് കടന്നു. അതിനു ശേഷം ഇന്ന് വെളുപ്പിന് നടന്ന പോർച്ചുഗൽ  മത്സരത്തിൽ 6-1  എന്ന ഏകപക്ഷിയമായ ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചു.

ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന, ഹോളണ്ട്, ക്രോയേഷ്യ, മൊറോക്കോ, പോർച്ചുഗൽ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇടം നേടിയത്. ജർമ്മനി, ബെൽജിയം തുടങ്ങിയ മുൻനിര ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഏഷ്യൻ ശക്തികളായിരുന്ന ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ടീമുകൾ റൗണ്ട് 16 ഘട്ടത്തിൽ പുറത്തായി. നിലവിൽ ഏഷ്യൻ രാജ്യങ്ങൾ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് പുറത്തായി.

റൗണ്ട് 16 ൽ  നെതർലൻഡ് 3-1ന് യുഎസ്എയെ പരാജയപ്പെടുത്തി.ഓസ്‌ട്രേലിയയെ 2-1നാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഫ്രാൻസ് പോളണ്ടിനെ 3-1ന് തോൽപ്പിച്ചു പുറത്താക്കി.

ഇംഗ്ലണ്ട് 3-0ന് സെനഗലിനെ തോൽപിച്ചു, പെനാൽറ്റിയിൽ ക്രൊയേഷ്യ ജപ്പാനെ 3-1ന് തോൽപിച്ചു (120 മിനിറ്റിൽ 1-1) ബ്രസീൽ ദക്ഷിണ കൊറിയയെ 4-1ന് തോൽപിച്ചു. പെനാൽറ്റിയിൽ മൊറോക്കോ സ്പെയിനിനെ തോൽപിച്ചു (120 മിനിറ്റിൽ 0-0) , സ്വിറ്റ്‌സർലൻഡിനെ 6-1നാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്.റൗണ്ട് 16 ൻ്റെ മത്സര ഫലങ്ങൾ ഇങ്ങനെയാണ്.

ക്വാർട്ടർ ഫൈനലിൽ  നിന്ന് 4 ടീമുകൾ മാത്രമേ സെമിഫൈനലിലേക്ക് കടക്കൂ.അതിൽ നിന്നും രണ്ട് ടീമുകൾ ഫൈനലിലേക്കും അതിൽ നിന്ന് വിജയിക്കുന്ന ടീം കപ്പ് ഉയർത്തും.

FIFA World Cup 2022 – ക്വാർട്ടർ ഫൈനൽ

മത്സരം നടക്കുന്ന തീയതി& സമയം       ടീമുകൾ  സ്റ്റേഡിയം
ഡിസംബർ 9, വെള്ളി (8:30 PM IST) ക്രൊയേഷ്യVS ബ്രസീൽ എജ്യുക്കേഷൻ സിറ്റി
ഡിസംബർ 10, ശനി (12:30 AM IST) നെതർലാൻഡ്സ് vs അർജന്റീന ലുസൈൽ
ഡിസംബർ 10, ശനിയാഴ്ച (8:30 PM IST) പോർച്ചുഗൽ vs മൊറോക്കോ അൽ തുമാമ
ഡിസംബർ 11, ഞായർ (12:30 AM IST) ഇംഗ്ലണ്ട് vs ഫ്രാൻസ് അൽ ബൈത്ത്

 

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here