FIFA ലോകകപ്പ് 2022 – ആദ്യഘട്ടം അവസാനിച്ചു 16 ടീമുകൾ പ്രീ ക്വാട്ടറിലേക്ക്!

0
287
FIFA ലോകകപ്പ് 2022

FIFA ലോകകപ്പ് 2022 – ആദ്യഘട്ടം അവസാനിച്ചു 16 ടീമുകൾ പ്രീ ക്വാട്ടറിലേക്ക്: ഫിഫ ലോകകപ്പ് ഫുട്ബോൾ 2022 ഖത്തറിൽ നടക്കുമ്പോൾ ആദ്യഘട്ടം കടന്ന് പ്രീ ക്വാട്ടറിലേക്ക് പ്രവേശിച്ചു. 32 ടീമുകളിൽ നിന്നും 16 ടീമുകളിലേക്കായി പോരാട്ടം കടുത്തു. പല വമ്പൻ ടീമുകളും ചെറിയ ടീമുകളോട് പരാജയപ്പെട്ടു.ഈ ഖത്തർ ലോകകപ്പിൽ ആകസ്മികമായ പലകാര്യങ്ങളും നടന്നു. 2014 ചാമ്പ്യൻ ടീമായ ജർമ്മനി ആദ്യഘട്ട മത്സരത്തിൽ തന്നെ പുറത്തായി.

ഏഷ്യൻ ടീമുകളായ ദക്ഷിണ കൊറിയ ,ജപ്പാൻ എന്നി ടീമുകൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനമുള്ള ബെൽജിയം ആദ്യഘട്ടത്തിൽ തന്നെ പുറത്തായി.ഫുട്ബോൾ എന്നത് ആകസ്മികമായ മത്സരം ആണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഖത്തർ വേൾഡ് കപ്പ്.

ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു – ഗ്രൂപ്പ് എ മുതൽ എച്ച് വരെ – ആണ്  ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. എല്ലാ ഗ്രൂപ്പിലും, ഓരോ ടീമും ഒറ്റ തല റൗണ്ട് റോബിൻ ഫോർമാറ്റിൽ ഒരിക്കൽ പരസ്പരം ഏറ്റുമുട്ടുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ റൗണ്ട് ഓഫ് 16-ന് യോഗ്യത നേടുന്നു. തുടർന്ന് നടക്കുന്ന മത്സരങ്ങൾ എല്ലാം നോക്ക്ഔട്ട് ആണ്. ഇനി വരുന്ന മത്സരങ്ങളിൽ തോൽക്കുന്ന ടീമുകൾ  മത്സരത്തിൽ നിന്നും പുറത്താക്കും.

ഗ്രൂപ്പ് ഡിയിൽ നിന്ന് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, തങ്ങളുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ചതിന് ശേഷം റൗണ്ട് ഓഫ് 16-ലേക്കുള്ള ആദ്യ ടീമാണ്. ഫ്രാൻസ് ആദ്യം ഓസ്‌ട്രേലിയയെ 4-1 ന് തോൽപ്പിക്കുകയും ഡെന്മാർക്കിനെ 2-1 ന് പുറത്താക്കുകയും ചെയ്തിരുന്നു എന്നാൽ ട്യൂണിഷ്യയുമായി അവർ പരാജയപ്പെട്ടു.പക്ഷെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെയാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

രണ്ടാം ഘട്ട മത്സരത്തിലേക്ക് പ്രവേശിച്ച ടീമുകൾ ഏതൊക്ക എന്ന് നോക്കാം
ഗ്രൂപ്പ് യോഗ്യത നേടിയ ടീമുകൾ (ഒന്നാം സ്ഥാനം) യോഗ്യത നേടിയ ടീമുകൾ (രണ്ടാം സ്ഥാനം)
A നെതർലാൻഡ്സ് സെനഗൽ
B ഇംഗ്ലണ്ട് യുഎസ്എ
C അർജന്റീന പോളണ്ട്
D ഫ്രാൻസ് ഓസ്ട്രേലിയ
E ജപ്പാൻ സ്പെയിൻ
F മൊറോക്കോ ക്രൊയേഷ്യ
G ബ്രസീൽ സ്വിറ്റ്സർലൻഡ്
H പോർച്ചുഗൽ ദക്ഷിണ കൊറിയ

ഇനി നടക്കാനിരിക്കുന്ന മത്സരങ്ങൾ വളരെ വാശിയേറിയ മത്സരങ്ങൾ ആയിരിക്കും നടക്കുക. ലോകകപ്പിന്റെ  മുഴുവൻ ആവേശവും നമ്മുക്ക് ഈ മത്സരങ്ങളിൽ കാണുവാൻ സാധിക്കും എല്ലാ ടീമുകളും ജീവൻ മരണ പോർട്ടറ്റംയിരിക്കുംനടത്തുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here