നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും തസ്തികകൾ വെട്ടികുറക്കാൻ ഒരുങ്ങി സർക്കാർ- 500+ ഒഴിവുകളിൽ ആശങ്ക!!

0
265
നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും തസ്തികകൾ വെട്ടികുറക്കാൻ ഒരുങ്ങി സർക്കാർ- 500+ ഒഴിവുകളിൽ ആശങ്ക!!
നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും തസ്തികകൾ വെട്ടികുറക്കാൻ ഒരുങ്ങി സർക്കാർ- 500+ ഒഴിവുകളിൽ ആശങ്ക!!

നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും തസ്തികകൾ വെട്ടികുറക്കാൻ ഒരുങ്ങി സർക്കാർ- 500+ ഒഴിവുകളിൽ ആശങ്ക:കേരളത്തിലെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലുമായി 578 തസ്തികകൾ വെട്ടിച്ചുരുക്കാൻ  ഒരുങ്ങി സർക്കാർ.ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, ഡ്രൈവർ, ചെയിൻ മാൻ, ക്ലീനർ, സോഷ്യൽ വർക്കർ തുടങ്ങി 24 വിഭാഗങ്ങൾക്ക് കീഴിലുള്ള തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നിർത്തുന്നത്.

നിലവിലെ തസ്തികകൾ പുനഃക്രമീകരിക്കാനും  അതുവഴി പുതിയ തസ്തികകൾ സൃഷ്ടിക്കുമ്പോൾ അധിക ഭാരം ഒഴിവാക്കാനും ഒഴിവാക്കാനും നഗരകാര്യ ഡയറക്ടർ സമർപ്പിച്ച തൊഴിൽ പഠന  റിപ്പോർട്ട് പരിഗണിച്ചാണ് വെട്ടി കുറക്കൽ നടപടികളിലേക്ക്  നയിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിലവിൽ നൽകിയ റിപ്പോർട്ട്  അനുസരിച്ച് ഈ പദവികൾ അപ്രസക്തമായി പരിഗണിച്ച്ശുപാർശ സർക്കാർ അംഗീകരിച്ചു. ഓഫീസ് അറ്റൻഡർ, ഡ്രൈവർ, ടൈപ്പിസ്റ്റ് വിഭാഗങ്ങളിലായി 437 തസ്തികകളാണുള്ളത്.

WWF India റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക്‌ ഇതാ സുവർണ്ണാവസരം!

ബാക്കിയുള്ള തസ്തികകളിൽ  ഭൂരിഭാഗവും 1970-ൽ മുനിസിപ്പൽ കോമൺ സർവീസ് രൂപീകരിക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സ്വന്തമായി സൃഷ്ടിച്ചെടുത്തതാണ്.പ്രസ്തുത തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ വിരമിക്കുന്നതിനനുസരിച്ച് തസ്തികകൾ നിർത്തലാക്കും.

അത് പോലെ ടൈപ്പിസ്റ്റ് തസ്തിക നിർത്തലാക്കാൻ ശമ്പള പരിഷ്‌കരണ കമ്മീഷൻനിർദ്ദേശിച്ചിരുന്നു.പക്ഷെ സർക്കാർ നടപ്പിലാക്കിയിരുന്നില്ല.ഈ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സെക്രട്ടേറിയറ്റിലെ പുനർവിന്യാസം ചെയ്യാനുള്ള ശുപാർശയും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.

നിലവിലെ നടപടികൾ ജീവനക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ്. തസ്തികകൾ വെട്ടിച്ചുരുക്കുന്നത്  ജീവനക്കാരെ  സംബന്ധിച്ച് മറ്റൊരു സ്ഥലത്തേക്കുള്ള നിയമനം തുടക്കം അസൗകര്യം ഉണ്ടാക്കുന്നതാണ്. ഇനിയും  ധാരാളം തസ്തികകൾ  വെട്ടി ചുരുക്കാൻ  സാധ്യത ഉണ്ട്.  സർക്കാർ സാമ്പത്തിക  പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആറ്  നഗര സഭകളിലും എൺപത്തിയേഴ്  മുൻസിപ്പാലിറ്റികളിലുമായി 587  തസ്തികളാണ്  വെട്ടി കുറക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here