വെള്ളക്കരം കൂട്ടി സർക്കാർ: ഉത്തരവ് പുറത്തിറങ്ങി!!!

0
151
വെള്ളക്കരം കൂട്ടി സർക്കാർ: ഉത്തരവ് പുറത്തിറങ്ങി!!!
വെള്ളക്കരം കൂട്ടി സർക്കാർ: ഉത്തരവ് പുറത്തിറങ്ങി!!!

വെള്ളക്കരം കൂട്ടി സർക്കാർ: ഉത്തരവ് പുറത്തിറങ്ങി:വെള്ളക്കരം കൂട്ടുമെന്ന് ധാരണയായി. ജല അതോറിറ്റി പുതിയ നിരക്കുകൾ കാണിച്ച് ഉത്തരവ് പുറത്തിറക്കി. ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി ഭാരത്തിന് പുറമെയാണ് ജല അതോറിറ്റിയുടെ അമിത ഭാരം കൂടി കിട്ടിയത്. പരസ്യമായി ആരും തന്നെ നിരക്ക് വർധനവിൽ പ്രതിഷേധിക്കുന്നില്ല എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ നിയമസഭയിൽ പ്രതിഷേധിച്ചിരുന്നു.

ദാരിദ്ര രേഖക്ക് താഴെ ഉള്ളവർക്ക് 15000 ലിറ്റർ വെള്ളം വരെ സൗജന്യമായി ലഭിക്കും. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. എന്നാൽ വിവിധ സ്ലാബുകൾ പരിശോധിക്കുമ്പോൾ മാസം തോറും 50 രൂപ മുതൽ 500 രൂപവരെ വർധിക്കും. രണ്ട് മാസം കൂടുമ്പോളാണ് വാട്ടർ അതോറിറ്റി ബില് വരുന്നത്. കിലോ ലിറ്ററിന് 14.40 രൂപ മുതൽ 22 രൂപവരെയാണ് പുതുക്കിയ നിരക്ക്.

5G ഫോണിന്റെ കയറ്റുമതിയിൽ 74% വളർച്ച | കൂടുതൽ അറിയുക!!

കേരളത്തിൽ 35.95 ലക്ഷം ഗാർഹിക ഉപഭോകതാക്കളാണ് ഉള്ളത്. എന്നാൽ കുടിശിക നിരക്കിൽ 2391.89 കോടി രൂപ പിരിച്ച കിട്ടാൻ ഉണ്ട്. അതിൽ ഭൂരിഭാഗവും നൽകാനുള്ളത് സർക്കാർ ഓഫീസുകളിൽ നിന്നാണ്. എന്നാൽ ഗാർഹിക ഉപഭോകതാക്കളെ അമിത ഭാരം നൽകേണ്ട കാര്യം ഉണ്ടോ എന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ട്.   നിരക്ക് വർദ്ധനവ് ഉത്തരവ് ആയതിനാൽ പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here