കേരളത്തിൽ നാളെ ഉഗ്രൻ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലേർട്ട് !

0
108
കേരളത്തിൽ വരാനിരിക്കുന്ന രണ്ട് ദിവസം കനത്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്. അതായത്, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സെപ്തംബർ 28-30 സംസ്ഥാനത്ത് ശക്തമായ മഴയായിരിക്കും.

കേരളത്തിൽ വരാനിരിക്കുന്ന രണ്ട് ദിവസം കനത്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്. അതായത്, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സെപ്തംബർ 28-30 സംസ്ഥാനത്ത് ശക്തമായ മഴയായിരിക്കും. ഇതിനു കാരണമായി, IMD ചൂണ്ടിക്കാണിക്കുന്നത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദമാണ്.

സെപ്തംബർ 27 മുതൽ ഒക്‌ടോബർ 2 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയാണ് ഉണ്ടായിരിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലെർട്ടില്ല, മറിച്ച് ബാക്കിയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ 7-11 സെന്റീമീറ്റർ വരെ ഒറ്റപ്പെട്ട കനത്ത മഴയും, ബുധനാഴ്ച കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. 1.8 മുതൽ 2.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here