കൊടും ചൂടിന് ആശ്വാസമായി അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ!!!

0
103
കൊടും ചൂടിന് ആശ്വാസമായി അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ!!!
കൊടും ചൂടിന് ആശ്വാസമായി അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ!!!

കൊടും ചൂടിന് ആശ്വാസമായി അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ!!!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റോടുകൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിക്കുക.

അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. പകൽ 11ന് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഉയർന്ന താപനില ഈ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here