ഓരോ സർവകലാശാലയ്ക്കും പ്രത്യേകം VC  വേണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി!!!

0
187
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം VC  വേണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി!!!
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം VC  വേണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി!!!

ഓരോ സർവകലാശാലയ്ക്കും പ്രത്യേകം വൈസ് ചാൻസലർ (VC) വേണമെന്നും മുഖ്യമന്ത്രിയെ എല്ലാ സർവകലാശാലകളിലും സന്ദർശകനാക്കണമെന്നും കേരള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി നിർദേശിച്ചു. എല്ലാ സർവകലാശാലകളുടെയും ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ എടുത്തുകളയുകയും പകരം കൂടുതൽ അധികാരം മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്യുക എന്നതാണ് പാനൽ ശുപാർശ ചെയ്യുന്നത്.

റിക്രൂട്ടിട്മെന്റിന്റെ അഭാവം – കേരളത്തിൽ 600 -ഇൽ  പരം പോസ്റ്മാൻ  ഒഴിവുകൾ!

പ്രൊഫസർ ശ്യാം ബി മേനോൻ അധ്യക്ഷനായ സമിതി ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടാതെ സർവകലാശാല സെനറ്റിൽ സർക്കാർ പ്രതിനിധികൾ ഒഴികെ വിദ്യാഭ്യാസ, വ്യവസായ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ഒരു ബോർഡ് റീജന്റ് ഉണ്ടായിരിക്കണമെന്നും  പാനൽ നിർദ്ദേശിച്ചു.

എന്നാൽ സർക്കാരിന്റെ നയം അനുസരിച്ച് മാത്രമേ റിപ്പോർട്ട് നടപ്പാക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒരു വിദ്യാഭ്യാസ വിദഗ്‌ദ്ധനെ VC ആക്കണമെന്നും, സെലക്ഷൻ കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്ന നിർദിഷ്ട റീജന്റ് ബോർഡ് തിരഞ്ഞെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു VC യുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തണമെന്നും നിലവിലെ അംഗത്തിന് 70 വയസ്സ് തികയുന്നതുവരെ വീണ്ടും അവസരം നൽകാമെന്നും അതിൽ പറയുന്നു.

 കേരള CMD റിക്രൂട്ട്മെന്റ് 2022 | 65400 രൂപ വരെ ശമ്പളത്തിൽ ! 

അടുത്ത 10 വർഷത്തിനകം എൻറോൾമെന്റ് 60 ശതമാനമായി ഉയർത്തുന്നതിനായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെയും കോഴ്‌സുകളുടെയും എണ്ണം വർധിപ്പിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ഡീംഡ് സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സിപിഐ എം സർക്കാർ നയത്തിന് അനുസൃതമായി, അത്തരം സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here