ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷ 2023 – പരീക്ഷാ ഫീസ് അടയ്ക്കുന്ന തീയതികൾ മാറ്റി!

0
562
ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷ 2023!

ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷ 2023 – പരീക്ഷാ ഫീസ് അടയ്ക്കുന്ന തീയതികൾ മാറ്റി: 2023 ലെ ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകളുടെ ഫീസ് ഒടുക്കാനുള്ള തീയതി മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹയർസെക്കന്ററി വിഭാഗം വിജ്ഞാപനം പുറത്തുവിട്ടു. ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷ ഫീസ് അടക്കുന്നതിനുള്ള തീയതിയിൽ നൽകിയിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.

പരീക്ഷകളുടെ ഫീസ് അടക്കുന്നതിനുള്ള തീയതികൾ

ഒന്നും രണ്ടും വർഷ പരീക്ഷയ്ക്ക് മാതൃസ്കൂളുകളിൽ പിഴ കൂടാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 08/12/2022
20 രൂപ ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി 14/12/2022
ഓരോ ദിവസത്തിനും 05 രൂപ അധിക ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി 19/12/2022
600 രൂപ ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി 22/12/2022

പ്രിൻസിപ്പൽമാർ മേൽ പറഞ്ഞ തീയതികളിൽ കുട്ടികളിൽ നിന്ന് ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷാ ഫീസ് സ്വീകരിക്കേണ്ടതും നിശ്ചിത സമയത്തുതന്നെ ഫീസ്‌ ദ്രശറിയിൽ ഒടുക്കേണ്ടതും ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്. നോട്ടിഫിക്കേഷനിൽ പരാമർശിച്ചിട്ടുള്ള മറ്റ് തീയതികൾക്കോ വ്യവസ്ഥകൾക്കോ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കേരള PSC LD ടൈപ്പിസ്റ്റ് പ്രമോഷൻ യോഗ്യതാ പരീക്ഷ 2022 – അറിയിപ്പ് പുറത്ത്!

ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ), രണ്ടാം വർഷ (പ്ലസ് ടു) പൊതു പരീക്ഷ 10.03.2023 മുതൽ ആരംഭിക്കും. രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷ 2023 ഫെബ്രുവരി 1 മുതൽ നടക്കും. 2023 മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷയിൽ തുടർച്ചയായ മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ടെർമിനൽ മൂല്യനിർണയം എന്നിവ ഉൾപ്പെടുന്നു.

തുടർച്ചയായ മൂല്യനിർണ്ണയം (സിഇ) അധ്യയന വർഷത്തിൽ വിദ്യാർത്ഥിയുടെ പഠന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്- മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരുടെ ഗ്രേഡുകൾ, അധ്യാപകരിൽ നിന്നുള്ള ഫീഡ്‌ബാക്ക്, അവർ പ്രസിദ്ധീകരിച്ച കൃതികൾ എന്നിവ നോക്കുന്നതിലൂടെ.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിച്ച സ്‌കോറുകൾ രണ്ടാം വർഷത്തിലേക്ക് കൊണ്ടുപോകും, കൂടാതെ ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സംയോജിത സ്‌കോറുകളും അതിനുശേഷം ലഭിക്കുന്ന ഗ്രേഡുകളും ഉപരിപഠനത്തിനുള്ള ഉദ്യോഗാർത്ഥിയുടെ യോഗ്യത നിർണ്ണയിക്കും. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരീക്ഷയില്ല.

OFFICIAL NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here