1600+ ഒഴിവുകളിലേക്കുള്ള IB റിക്രൂട്ട്‌മെന്റ് – പരീക്ഷ പിൻവലിച്ചു! മുഴുവൻ വിശദാംശങ്ങൾ ഇവിടെ!

0
396
1600+ ഒഴിവുകളിലേക്കുള്ള IB റിക്രൂട്ട്‌മെന്റ് - പരീക്ഷ പിൻവലിച്ചു! മുഴുവൻ വിശദാംശങ്ങൾ ഇവിടെ!
1600+ ഒഴിവുകളിലേക്കുള്ള IB റിക്രൂട്ട്‌മെന്റ് - പരീക്ഷ പിൻവലിച്ചു! മുഴുവൻ വിശദാംശങ്ങൾ ഇവിടെ!

1600+ ഒഴിവുകളിലേക്കുള്ള IB റിക്രൂട്ട്‌മെന്റ് – പരീക്ഷ പിൻവലിച്ചു! മുഴുവൻ വിശദാംശങ്ങൾ ഇവിടെ:ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ, കൗണ്ടർ ഇന്റലിജൻസ് ഏജൻസിയാണ് ഇന്റലിജൻസ് ബ്യൂറോ പ്രസ്തുത സ്ഥാപനത്തിലേക്ക് ക്ഷണിച്ച സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) പരീക്ഷ-2022 ടെക്നിക്കൽ ഇഷ്യൂ കാരണം മാറ്റി വച്ചു. ഓൺലൈൻ അപ്ലിക്കേഷൻ വഴിയായിരുന്നു പ്രസ്തുത തസ്തികയുടെ വിജ്ഞാപനം ക്ഷണിച്ചത്. സാങ്കേതിക തകരാർ പരിഹരിച്ച് ഉടൻ തന്നെ ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിൽ അന്വേഷകർ.

നിലവിൽ നൽകിയിരുന്ന വിജ്ഞാപനം 1671 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന വിജ്ഞാപനമാണ് മേല്പറഞ്ഞ തസ്തിക. പ്രസ്തുത തസ്തികക്ക് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്  അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്സ്) അല്ലെങ്കിൽ തത്തുല്യം.  സ്ഥാനാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുക. ഓരോ എസ്‌ഐ‌ബിയ്‌ക്കെതിരെയും മുകളിൽ ‘എ’പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രാദേശിക ഭാഷ/ഭാഷാഭേദത്തെ കുറിച്ചുള്ള അറിവ് എന്നിവയാണ്.

സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 27 വയസിന് മുകളിൽ ആകുവാൻ പാടുള്ളതല്ല. MTS/ജനറൽ തസ്തികയിലേക്ക് 25 വയസ് ഉയരാൻ പാടുള്ളതല്ല. MTS/ജനറൽ തസ്തികയിലേക്ക് 18000-56900 രൂപയുമാണ് പ്രതിഫലം ലഭിക്കുക.

REPCO ബാങ്ക് ജൂനിയർ അസിസ്റ്റന്റ്/ക്ലാർക്ക് 2022: പരീക്ഷാ പാറ്റേൺ & സിലബസ് ഇവിടെ പരിശോധിക്കാം!

മൂന്ന്  ഘട്ടമായിട്ടാണ് പ്രസ്തുത തസ്തികയുടെ പരീക്ഷ നടക്കുക. ആദ്യഘട്ടം ഓൺലൈൻ ആയിട്ടാണ് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷ  സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) എന്നി തസ്തികയിലേക്ക് കോമൺ പരീക്ഷയായിരിക്കും നടക്കുക. രണ്ടാം ഘട്ടം വിവരണാത്മക തരത്തിലുള്ള ഓഫ്‌ലൈൻ പരീക്ഷ യാണ് ഉണ്ടാവുക. സംസാരശേഷി {ടയർ-III പരീക്ഷയുടെ സമയത്ത് വിലയിരുത്താനുള്ള കഴിവ് (അഭിമുഖം/ വ്യക്തിത്വ പരിശോധന)}മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികക്ക് മാത്രമേ ഉണ്ടാവൂ. മൂന്നാം ഘട്ടം അഭിമുഖം ആണ് ഇത് രണ്ട് തസ്തികകളിലേക്കും നടക്കുന്നതാണ്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ www.mha.gov.in അല്ലെങ്കിൽ www.ncs.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കു. മറ്റേതെങ്കിലും മോഡ് വഴി അപേക്ഷകൾ സ്വീകരിക്കില്ല.

ആപ്ലിക്കേഷൻ പോർട്ടൽ 05.11.2022 മുതൽ 25.11.2022 വരെ (2359 മണിക്കൂർ വരെ) ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയ പരിധി. എന്നാൽ അപേക്ഷ നൽകാനുള്ള പുതിയ സമയവും സമയ പരിധിയും ഉടൻ തന്നെ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതായിരിക്കും.

NOTIFICATION

WITHDRAWN NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here