IBPS ക്ലർക്ക് മെയിൻ 2022 | പരീക്ഷ തീയതി പ്രഖ്യാപിച്ചു | അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്!

0
519
IBPS ക്ലർക്ക് മെയിൻ 2022 | പരീക്ഷ തീയതി പ്രഖ്യാപിച്ചു | അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്!
IBPS ക്ലർക്ക് മെയിൻ 2022 | പരീക്ഷ തീയതി പ്രഖ്യാപിച്ചു | അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്!

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) IBPS ക്ലർക്ക് മെയിൻസ് 2022 പരീക്ഷ തീയതി പുറത്തുവിട്ടു. അഡ്മിറ്റ് കാർഡ് ഉടൻ തന്നെ റിലീസ് ചെയ്യും. IBPS ക്ലർക്ക് മെയിൻസ് 2022 അഡ്മിറ്റ് കാർഡ് സെപ്റ്റംബർ അവസാന ആഴ്ചയിൽ തന്നെ  IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.ibps.in-ൽ അപ്‌ലോഡ് ചെയ്യും.

Balmer Lawrie നിയമനം|ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം!

പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്കായി IBPS ക്ലർക്ക് മെയിൻ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാൻ കഴിയും. ഐബിപിഎസ് ക്ലാർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് അപേക്ഷകർ രജിസ്ട്രേഷൻ സമയത്ത് ജനറേറ്റ് ചെയ്ത ലോഗിൻ ക്രെഡൻഷ്യലുകൾ പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ പരീക്ഷാ നഗരം, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനം എന്നിവ പരിശോധിക്കേണ്ടതുണ്ട്.

IBPS ക്ലർക്ക് മെയിൻ പരീക്ഷ 2022 ഔദ്യോഗിക അറിയിപ്പ് പ്രകാരം 2022 ഒക്ടോബർ 08-ന് ആരംഭിക്കുന്നതായിരിക്കും. അതിനുള്ള IBPS ക്ലർക്ക് അഡ്മിറ്റ് കാർഡ് 2022 ഉടൻ തന്നെ പുറത്തിറങ്ങും.

IBPS ക്ലർക്ക് മെയിൻ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാനല്ല ഘട്ടങ്ങൾ

  1. IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് @ www.ibps.in സന്ദർശിക്കുക
  2. ഹോംപേജിൽ “IBPS ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022” എന്ന് പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. IBPS-ന്റെ ഹോം പേജിൽ നിന്ന് നിങ്ങൾക്ക് അഡ്മിറ്റ് കാർഡ് ലിങ്ക് ആക്സസ് ചെയ്യാം.
  3. ലോഗിൻ ക്രെഡൻഷ്യലുകൾ, അതായത് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ചേർക്കുക.
  4. ഉടൻ അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ തെളിയും.
  5. തുടർന്ന് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം അഡ്മിറ്റ് കാർഡ് പ്രിന്റ് ചെയ്യാം.

Bank of Baroda റിക്രൂട്ട്മെന്റ് 2022 | 70 + ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കുക!

IBPS ക്ലാർക്ക് പരീക്ഷാ പാറ്റേൺ

IBPS ക്ലർക്ക് പരീക്ഷ 2022 രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. പ്രിലിംസും മെയിൻസും. പ്രിലിംസ് പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ IBPS മെയിൻസ് പരീക്ഷ എഴുതാൻ സാധിക്കുകയൊള്ളു. General/ Financial Awareness 35 മിനുട്ടിൽ 50 മാർക്കിന് 50 ചോദ്യങ്ങളാണുള്ളത്. General English 35 മിനുട്ടിൽ 40 മാർക്കിന് 40 ചോദ്യങ്ങളും, Reasoning Ability and Computer Aptitude 45 മിനുട്ടിൽ 60 മാർക്കിന് 50 ചോദ്യങ്ങളും, Quantitative Aptitude 45 മിനുട്ടിൽ 50 മാർക്കിന് 50 ചോദ്യങ്ങളുമായി ആകെ 200 മാർക്കിന് 190 ചോദ്യങ്ങളാണുള്ളത്. 160 മിനിറ്റ് ആയിരിക്കും പരീക്ഷ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here