ICAR-CIFT റിക്രൂട്ട്മെന്റ് 2023 – 25,000/- രൂപ ശമ്പളം || ഇന്റർവ്യൂ മാത്രം !!!

0
140
ICAR-CIFT റിക്രൂട്ട്മെന്റ് 2023 – 25,000/- രൂപ ശമ്പളം || ഇന്റർവ്യൂ മാത്രം !!!
ICAR-CIFT റിക്രൂട്ട്മെന്റ് 2023 – 25,000/- രൂപ ശമ്പളം || ഇന്റർവ്യൂ മാത്രം !!!

ICAR-CIFT റിക്രൂട്ട്മെന്റ് 2023 – 25,000/- രൂപ ശമ്പളം || ഇന്റർവ്യൂ മാത്രം  : ICAR – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി- NFDB ധനസഹായം നൽകുന്ന “ഇന്ത്യയിലെ ട്രോൾ ഫിഷിംഗ് മേഖലയെ ഹരിതവൽക്കരിക്കുന്നതിന് ഇന്ധനക്ഷമതയുള്ള ദീർഘകാല ഓട്ടർ ബോർഡുകളുടെ വികസനവും ജനകീയവൽക്കരണവും” എന്ന പദ്ധതിക്കായി യംഗ് പ്രൊഫഷണലുകളുടെ താൽക്കാലിക തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നായി ക്ഷണിക്കുന്നു. ഒരു വർഷത്തിന്റെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം ഉണ്ടായിരിക്കുക. മൂന്നു ഒഴിവുകളാണ് നിലവിലുള്ളത്. അഭിമുഖത്തിന്റെ തീയതിയും സമയവും 16 മെയ് 2023 (16.05.2023) ആണ്. രജിസ്ട്രേഷൻ രാവിലെ 09.00 ന് ആരംഭിച്ച് 11.30 ന് അവസാനിക്കും. ഇന്റർവ്യൂവിന് മുമ്പായി വെരിഫിക്കേഷനായി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR)
സംഘടനയുടെ പേര് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT)
തസ്തികയുടെ പേര് യംഗ് പ്രൊഫഷണൽ
വിദ്യാഭ്യാസ  യോഗ്യത ഫിഷറീസ് സയൻസിൽ ബിരുദം (അല്ലെങ്കിൽ) ലൈഫ് സയൻസ് (അല്ലെങ്കിൽ) സുവോളജി അല്ലെങ്കിൽ തത്തുല്യ മായാ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യരാണ്.
പ്രവർത്തി പരിചയം ഫിഷിംഗ് ടെക്നോളജി, ഗുണമേന്മയുള്ള ഗവേഷണ രീതികൾ, മത്സ്യബന്ധന കമ്മ്യൂണിറ്റികളുമായി പ്രവർത്തിക്കുക തുടങ്ങിയവയിൽ പരിചയം. അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ- എംഎസ് വേഡ്, എക്സൽ. ക്വാളിറ്റേറ്റീവ് ഇന്റർവ്യൂവിൽ പരിചയം എന്നിവ ഉള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടാവുന്നതാണ്..  
ശമ്പളം Rs.25,000/-
പ്രായ പരിധി 21-45 വയസ്സ് 
ഒഴിവുകളുടെ എണ്ണം 03
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തീയതി 2023 മെയ് 16
Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here