സ്കൂളുകളിൽ ഇനി സർ , മാഡം വിളികൾ ഇല്ല പകരം ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം!

0
176
സ്കൂളുകളിൽ ഇനി സർ , മാഡം വിളികൾ ഇല്ല പകരം ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം!
സ്കൂളുകളിൽ ഇനി സർ , മാഡം വിളികൾ ഇല്ല പകരം ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം!

സ്കൂളുകളിൽ ഇനി സർ , മാഡം വിളികൾ ഇല്ല പകരം ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം:സംസ്ഥാനത്തിലെ സ്കൂളുകളിൽ സർ , മാഡം വിളികൾ ഇല്ല പകരം ടീച്ചർ എന്ന് ജൻഡർ വ്യത്യാസമില്ലാതെ അഭിസംബോധന ചെയ്യണമെന്നു ഉത്തരവ് ഇറക്കി സംസ്ഥാന ബാലാവകാശ കമ്മീഷൻ.ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകൾ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്.

ലിംഗ വ്യത്യാസമില്ലാതെ എല്ലാ സ്കൂൾ അധ്യാപകരെയും ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന് കേരള ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. അധ്യാപകരെ മാന്യമായി അഭിസംബോധന ചെയ്യാൻ പറ്റിയ പദമാണിതെന്നും ഉത്തരവിൽ പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാറും അംഗം സി.വിജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അറിയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കമ്മിഷൻ നിർദേശം നൽകി

MEIT റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  സുവർണ്ണാവസരം!

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ 2013 ജൂൺ 3-ന് നിലവിൽ വന്നു. കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് 2005, കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് റൂൾസ് 2012 എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ചതാണ്.. കുട്ടികൾ 0 നും 18 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ്. അതേസമയം കമ്മീഷൻ എല്ലാ കുട്ടികളുടെയും അവകാശങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്നു,ദുർബല സമുദായങ്ങളിൽ നിന്നുള്ള കുട്ടികളുടെ പ്രശ്‌നങ്ങളിൽ ഇത് പ്രത്യേക ശ്രദ്ധ നൽകുന്നു.

സർക്കാർ, പോലീസ്, ജുഡീഷ്യറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധമേഖലയിലെ പങ്കാളികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗ്രാസ് റൂട്ട് ഓർഗനൈസേഷനുകൾ, മാധ്യമങ്ങൾ, കുട്ടികൾ  എന്നിവരുമായി കമ്മീഷൻ അതിന്റെ ചുമതല നിറവേറ്റാൻ ശ്രമിക്കുന്നു.  സംസ്ഥാനത്തെ എല്ലാ തലങ്ങളിലും ബാലാവകാശങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിലും അവരുടെ ജീവിതത്തെ ബാധിക്കുന്ന നയങ്ങളിലും പരിപാടികളിലും കേരളത്തിലെ കുട്ടികളുടെ  ശബ്ദം പ്രതിഫലിപ്പിക്കുന്നതിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്  ബാലാവകാശ കമ്മീഷൻ. പ്രസ്തുത സ്ഥാപനത്തിൽ നിന്നും വളരെ സുപ്രധാനമായ ഉത്തരവ് ആണ് ഉണ്ടായിരിക്കുന്നത്.  ജൻഡർ പരമായ വ്യത്യാസങ്ങൾ ചെറുപ്പത്തിൽ തന്നെ ഒഴിവാക്കുന്നതിന് സഹായിക്കുന്ന നടപടി ആണ് ഇത്‌.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here