JEE മെയിൻ പരീക്ഷ 2023: തീയതി ഉടൻ അറിയാം!

0
653
JEE മെയിൻ പരീക്ഷ 2023: തീയതി ഉടൻ അറിയാം!
JEE മെയിൻ പരീക്ഷ 2023: തീയതി ഉടൻ അറിയാം!

JEE മെയിൻ പരീക്ഷ 2023: തീയതി ഉടൻ അറിയാം:ഇന്ത്യയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന മൂല്യനിർണ്ണയമായ  ജെഇഇ-മെയിൻ പരീക്ഷയുടെ തിയതി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  പ്രസ്തുത പരീക്ഷയുടെ എൻട്രൻസ്എക്സാമിനേഷൻ ജനുവരിയിൽ ഉണ്ടാകും എന്നാണ് അറിയുവാൻ കഴിയുന്നത്.  JEE മെയിൻ 2023 പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവയിൽ പ്രഖ്യാപിക്കും.

JEE മെയിൻ 2023 വിജ്ഞാപനത്തിൽ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതികളും അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും ഉൾപ്പെടും. ജെഇഇ മെയിൻ 2023 അപേക്ഷാ ഫോം പൂരിപ്പിക്കൽ പ്രക്രിയയിൽ രജിസ്ട്രേഷൻ, വിശദമായ ഫോം പൂരിപ്പിക്കൽ, രേഖകൾ അപ്ലോഡ് ചെയ്യൽ, ഐഐടി ജെഇഇ അപേക്ഷാ ഫീസ് അടയ്ക്കൽ എന്നിവ വിശദമായി പറിഞ്ഞിട്ടുണ്ടാകും.പ്രസ്തുത പരീക്ഷ 2023 ഏപ്രിലിൽ പരീക്ഷ നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ NTA യോട് ആവശ്യപ്പെട്ടിരുന്നു. #jeemainsinapril എന്ന ഹാഷ്ടാഗ്  ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു.

Current Affairs പ്രധാന ഭാഗങ്ങൾ പഠിക്കാം Free Mock ക്ലാസ്സിലൂടെ – ഉടൻ രജിസ്റ്റർ ചെയ്യൂ!

പ്രസ്തുത പരീക്ഷയുടെ തീയതി, അപേക്ഷിക്കാനുള്ള തീയതി എന്നിവയെ പറ്റിയുള്ള വ്യാജ വാർത്ത വന്നിരുന്നു.  സംയുക്ത പ്രവേശന പരീക്ഷ,  ജെഇഇ മെയിൻ2023 പരീക്ഷ ജനുവരി മാസത്തിൽ  നടക്കാനാണ് സാധ്യത. നാഷണൽ ടെസ്റ്റിംഗ് ഏജൻസി, എൻ.ടി.എ ജെഇഇ മെയിൻ പരീക്ഷയുടെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ  പുറത്തിറക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.

2021, 2022 വർഷങ്ങളിൽ 12-ാം ക്ലാസ് പരീക്ഷ പാസായവർക്കും 2023-ലെ ബോർഡ് പരീക്ഷകൾ എഴുതുന്നവർക്കും JEE മെയിൻ 2023 പരീക്ഷയ്ക്ക്അപേക്ഷിക്കാൻ യോഗ്യരാണ്. ജെഇഇ മെയിൻ 2022 പരീക്ഷ രണ്ട് സെഷനുകളിലായാണ് എൻടിഎ നടത്തുന്നത്. JEE മെയിൻ 2022 സെഷൻ 1 ജൂൺ 20 മുതൽ ജൂൺ 29, 2022 വരെയും രണ്ടാമത്തെ സെഷൻ 2022 ജൂലൈ 21 മുതൽ ജൂലൈ 30 വരെയും നടന്നു.

ഉടൻ തന്നെ ജെഇഇ മെയിൻ പരീക്ഷ തീയതി വരുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്. എൻ.ടി.എ യിൽ നിന്നും ഉള്ള അനൗദ്യോഗിക വിവരങ്ങൾ പറയുന്നത് പരീക്ഷ തീയതി ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് എന്നാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here