സർക്കാർ വാഹന ഡ്രൈവർമാർക്ക് ജൂലൈ 27 ‘നിയന്ത്രിത അവധി’ ആയി പ്രഖ്യാപിച്ചു!

0
257

സിക്കിം മുഖ്യമന്ത്രി – പ്രേം സിംഗ് തമാങ് ജൂലൈ 27 വാഹന ഡ്രൈവർമാർക്കായി സമർപ്പിച്ചിരിക്കുന്ന ‘നിയന്ത്രിത അവധി’ ആയി പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. മാത്രമല്ല ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിൽ നിന്ന് പരാമർശിച്ച് സംസ്ഥാന ഭരണകൂടം ഡ്രൈവർമാർക്ക് സാരഥി എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.

കാബിനറ്റ് മന്ത്രിമാരും നിയമസഭാംഗങ്ങളും സംസ്ഥാന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും സംസ്ഥാനത്തുടനീളമുള്ള ഡ്രൈവർമാരും പങ്കെടുത്ത ‘സാരഥി സമ്മാൻ ദിവസ്’ ഗാംഗ്‌ടോക്കിനടുത്തുള്ള രേഷിതാങ് ഖേൽ ഗാവിൽ ആചരിച്ച അവസരത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. 2014-ലെയും 2019-ലെയും തെരഞ്ഞെടുപ്പുകളിൽ ഗോലെയുടെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) ഭരണകൂടം ഡ്രൈവർ സമൂഹത്തിൽ നിന്ന് വളരെയധികം പിന്തുണ നേടിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡ്രൈവർമാർക്ക് അനുകൂലമായ ഈ നടപടി വീണ്ടും അവരുടെ പിന്തുണ ശക്തമാക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു.

Wipro(കൊച്ചി) റിക്രൂട്ട്മെന്റ് 2022 | ArtificiaI Intelligence Lead | ഉടൻ അപേക്ഷിക്കൂ!

ഇക്കാര്യം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഗോലെ പറഞ്ഞത് കഴിഞ്ഞ സർക്കാരിൽ, ഡ്രൈവർമാരോടുള്ള അനാദരവ് കാണിച്ചിരുന്നു. അവർ ഡ്രൈവർമാരെ അവജ്ഞയോടെ കണ്ടിരുന്നു.ഡ്രൈവർമാർക്കായി ഒരു ദിനം പ്രഖ്യാപിക്കുന്നതോ സമൂഹത്തിൽ അവരെ ഉയർത്തുന്നതോ ആയി അവർ ഒരിക്കലും കരുതിയിരുന്നില്ല. സംസ്ഥാനത്തിന് നൽകിയ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾ എല്ലായ്പ്പോഴും സമൂഹത്തിൽ ഡ്രൈവർമാരെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഡ്രൈവർമാർക്ക് ബഹുമാനം നൽകുമെന്നും ഡ്രൈവർമാരോടുള്ള ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങളെ പിന്തുണച്ചത് ഡ്രൈവർമാരായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി പ്രവർത്തിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭാവിയിൽ ഒരു പുതിയ സർക്കാർ വന്നാലും, അവർ ജൂലൈ 27 സാരഥി ദിവസായി കാണില്ല, ഡ്രൈവർമാരെ അവജ്ഞയോടെ കാണില്ല എന്നും അദ്ദേഹം പറഞ്ഞു.2019 ന് മുമ്പ്, ഏകദേശം 70-80 ശതമാനം സർക്കാർ ഉദ്യോഗസ്ഥരും എസ്‌കെഎമ്മിനെ പിന്തുണച്ച ഡ്രൈവർമാരെ നീക്കം ചെയ്തിരിക്കുന്നു.

കേരള CMD റിക്രൂട്ട്മെന്റ് 2022 | 30000 രൂപ വരെ ശമ്പളം | നാളെ കൂടി അപേക്ഷിക്കാം !

ഡ്രൈവർമാരെ നീക്കം ചെയ്യാത്തവർ, എസ്‌കെഎമ്മിന് വോട്ട് ചെയ്യരുതെന്ന് ഡ്രൈവർമാരെ ബോധ്യപ്പെടുത്താൻ ശ്രമിചിരുന്നു. പക്ഷേ അവർക്കറിയില്ല, ഞാൻ ജയിലിൽ കിടന്നപ്പോൾ ഈ ഡ്രൈവർമാരായിരുന്നു എന്നെ തുടർച്ചയായി സന്ദർശിച്ചിരുന്നത്. അത് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണ്, അധികാരത്തിൽ ഇരിക്കുന്നത് വരെ ഡ്രൈവർമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. എനിക്ക് നിങ്ങളും നിങ്ങളുടെ പിന്തുണയും ആവശ്യമാണ് എന്നും ഗോലെ കൂട്ടിച്ചേർത്തു.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here