ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് GR.II റിക്രൂട്ട്മെന്റ് 2022 – ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി!

0
186
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് GR.II റിക്രൂട്ട്മെന്റ് 2022

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് GR.II റിക്രൂട്ട്മെന്റ് 2022 – ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ആരോഗ്യ സേവനങ്ങൾ / മുനിസിപ്പൽ പൊതു സേവന വകുപ്പിലേക്കുള്ള വിവിധ ജില്ലകളിലേക്കുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ് പുറത്തുവിട്ടു. കാറ്റഗറി തിരിച്ചുള്ള കോമൺ മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ താൽക്കാലിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണ് വന്നിരിക്കുന്നത്.

വയനാട്, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂർ എന്നീ ജില്ലകളിലെക്കുള്ള ഉദ്യോഗാർഥികളുടെ ലിസ്റ്റാണ് വന്നിരിക്കുന്നത്. വയനാട് ജില്ലയിലെ കാറ്റഗറി നമ്പർ 601/2019 NCA-ധീവര വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ ലിസ്റ്റും, കോഴിക്കോട്  ജില്ലയിലെ കാറ്റഗറി നമ്പർ 602/2019 NCA-വിശ്വകർമ ഉദ്യോഗാർഥികളുടെ ലിസ്റ്റും, പാലക്കാട് ജില്ലയിലെ കാറ്റഗറി നമ്പർ 602/2019 NCA-വിശ്വകർമ ഉദ്യോഗാർഥികളുടെ ലിസ്റ്റും,  പത്തനംതിട്ട ജില്ലയിലെ കാറ്റഗറി നമ്പർ 553/2019 എസ്‌സി, എസ്ടിക്ക് മാത്രം എസ്.

ആർ ഉദ്യോഗാർഥികളുടെ ലിസ്റ്റും, പത്തനംതിട്ട ജില്ലയിലെ കാറ്റഗറി നമ്പർ 527/2019 ഉദ്യോഗാർഥികളുടെ ലിസ്റ്റും,തൃശൂർ ജില്ലയിലെ കാറ്റഗറി നമ്പർ 553/2019 എസ്.ആർ ഉദ്യോഗാർഥികളുടെ ലിസ്റ്റുമാണ് വന്നിരിക്കുന്നത്.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കേരള PSC വിജ്ഞാപനം 2022 – ഷോർട്ട്ലിസ്റ്റ് പുറത്തു വിട്ടു!

20-12-2019, 10-11-2020, 29-06-2022 തീയതികളിൽ നടന്ന OLE/OMR പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് അന്തിമമാക്കിയത്. മേൽപ്പറഞ്ഞ തീയതികളിൽ OMR/OLE പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ തിരിച്ചറിയുന്നതിനായി A, B, C എന്നീ അക്ഷരമാലകൾക്കൊപ്പം പ്രിഫിക്‌സ് ചെയ്‌തിരിക്കുന്നു.

Phase I-A-10-11-2020 തീയതി നടന്ന പരീക്ഷയുടെ ലിസ്റ്റാണ്. Phase II-B-20-12-2019 തീയതി നടന്ന പരീക്ഷയുടെ ലിസ്റ്റാണ്. Phase III-C-29-06-2022 തീയതി നടന്ന പരീക്ഷയുടെ ലിസ്റ്റാണ് നൽകിയിരിക്കുന്നത്.

ലിസ്റ്റിൽ ഉദ്യോഗാർത്ഥികളുടെ പേരും ജനനത്തീയതിയും ഉള്ള രജിസ്റ്റർ നമ്പർ സംഖ്യാ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് തികച്ചും താൽക്കാലികമാണ്. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ഉദ്യോഗാർത്ഥിക്ക് ഈ ഉൾപ്പെടുത്തൽ അവകാശം നൽകുന്നില്ല. OLE / OMR ടെസ്റ്റിന് ഹാജരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

SHORT LIST 1

SHORT LIST 2

SHORT LIST 3

SHORT LIST 4

SHORT LIST 5

SHORT LIST 6

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here