MDS പ്രവേശനം : പുതുക്കിയ വ്യവസ്ഥകൾ അറിയൂ…

0
111
MDS പ്രവേശനം : പുതുക്കിയ വ്യവസ്ഥകൾ അറിയൂ…
MDS പ്രവേശനം : പുതുക്കിയ വ്യവസ്ഥകൾ അറിയൂ…

MDS പ്രവേശനം : പുതുക്കിയ വ്യവസ്ഥകൾ അറിയൂ…

നീറ്റ് ഡെന്റൽ പിജി ‍‍‍കട്ട് ഓഫ് കുറച്ചച്ചത് അറിഞ്ഞോ? കേരളത്തിലെ സർക്കാർ / സ്വാശ്രയ ഡെന്റൽ കോളജ് എംഡിഎസ് അഡ്മിഷന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം 28ന് ഉച്ചകഴിഞ്ഞു 3 വരേക്ക് മാറ്റി. പുതുക്കിയ കട്ട് ഓഫ് അനുസരിച്ച് ഇപ്പോൾ യോഗ്യത കൈവന്നവർക്കുമാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. പുതിയ കട്ട് ഓഫ് യോഗ്യതകൾ ഇതൊക്കെയാണ്: ജനറൽ 18.193, ജനറൽ ഭിന്നശേഷി 13.193, പട്ടിക, പിന്നാക്കവിഭാഗക്കാർ (അവരിലെ ഭിന്നശേഷിയടക്കം) 8.193.

നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കൂ! അറിയേണ്ടതെല്ലാം ഇവിടെ!

കേരള എംഡിഎസ് 2023ലെ പ്രോസ്പെക്ടസ് നാലാം ഖണ്ഡിക പ്രകാരമുള്ള യോഗ്യതയും ആവശ്യമാണ്. 11–ാം ഖണ്ഡിക പ്രകാരം യോഗ്യതയുള്ള സർവീസ് അപേക്ഷകർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. മുൻപ് റഗുലർ അപേക്ഷ സമർപ്പിച്ചെങ്കിലും, സംവരണം കിട്ടാനുള്ള രേഖകൾ യഥാസമയം സമർപ്പിക്കാത്തവർക്ക് ഇപ്പോൾ ആ രേഖകൾ സമർപ്പിക്കാൻ സാധിക്കുന്നതല്ല.

പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് ഉദ്യോഗാർഥികൾ www.cee.kerala.gov.in എന്ന സൈറ്റിലെ PG Dental 2023 – Re-Opening Online Application ലിങ്ക്‌ സന്ദർശിക്കേണ്ടതാണ്. നേരത്തേ അലോട്മെന്റ് / പ്രവേശനം കിട്ടിയവരുടെ സ്ഥിതിക്കു മാറ്റം വരാത്ത രീതിയിൽ മാത്രമായിരിക്കും പുതിയ അലോട്മെന്റ് നടക്കുക. പുതുക്കിയ കട്ട് ഓഫ് അനുസരിച്ചു യോഗ്യത നേടിയവർ സ്വാശ്രയ കോളജുകളിലെ കമ്യൂണിറ്റി / മൈനോറിറ്റി ക്വോട്ട പിന്നെ, എൻആർഐ അലോട്മെന്റിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും ഇതര രേഖകളും അപ്‌ലോഡ് ചെയ്യണം. പൂർണവിവരങ്ങൾക്ക് 2023ലെ പിജി ഡെന്റൽ പ്രോസ്പെക്ടസും, www.cee.kerala.gov.in എന്ന സൈറ്റിൽ സന്ദർശിക്കുക.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here