കേരള സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി – ജീവനക്കാരുടെ രജിസ്ട്രേഷൻ നിർബന്ധം!

0
413
കേരള സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി - ജീവനക്കാരുടെ രജിസ്ട്രേഷൻ നിർബന്ധം!
കേരള സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി - ജീവനക്കാരുടെ രജിസ്ട്രേഷൻ നിർബന്ധം!

കേരളത്തിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരെ നവംബർ 30 നകം നിർബന്ധമായും എൻറോൾ ചെയ്യണമെന്ന് ധന മന്ത്രാലയം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഭരണ കക്ഷിയായ സിപിഐയുടെ സംസ്ഥാന സർവീസ് സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ ബുധനാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തു വിട്ടിരിക്കുന്നത്.

EdCIL റിക്രൂട്ട്‌മെന്റ് 2022 – 2 ലക്ഷം രൂപ വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി!

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ സ്റ്റാറ്റിയൂട്ടറി പെൻഷനിലേക്ക് സർക്കാർ മടങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ ആദ്യ പിണറായി സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2013 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്കാണ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമുകൾ ബാധകം. ഈ ജീവനക്കാർ സർവീസിൽ ചേർന്ന് 30 ദിവസത്തിനകം പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകണം.

രാഷ്ട്രീയ മനോഭാവത്തിന് വിരുദ്ധമായി, കേരളത്തിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന ലക്ഷണമൊന്നും കേരള സർക്കാർ കാണിക്കുന്നില്ല. അതു കൊണ്ടു തന്നെ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരെ നവംബർ 30നകം നിർബന്ധമായും എൻറോൾ ചെയ്യണമെന്ന് ധനമന്ത്രാലയം നിർദേശിച്ചു.

നവംബർ 30 വരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ധന വകുപ്പിന്റെ അനുമതി ആവശ്യമില്ല. നവംബർ 30ന് മുമ്പ് ജീവനക്കാർ എൻറോൾ ചെയ്തില്ലെങ്കിൽ അത് ശമ്പളം നൽകുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കുമെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി.

SSC CGL ടയർ 2 | ഫൈനൽ ആൻസർ കീ പുറത്തു വിട്ടു | നേരിട്ടുള്ള ലിങ്ക് ഇതാ!

കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം (സിപിഎസ്) 2013 ഏപ്രിൽ 1 മുതൽ സർവീസിൽ ചേരുന്ന ജീവനക്കാർക്ക് മാത്രമേ ബാധകമാകൂ. കൂടാതെ സിപിഎസ് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ക്രമീകരണങ്ങൾ ഉണ്ടാകും. കുറഞ്ഞ ശമ്പളവും കുറഞ്ഞ സേവന കാലയളവും ഉള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കും. ഇപിഎഫ് പെൻഷൻ സ്കീമിന് കീഴിൽ അർഹതയുള്ളതിലും കുറയാത്ത മിനിമം പെൻഷന്റെ ഗാരന്റി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here