കേരളത്തിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയു൦ ശമ്പളത്തിൽ വർദ്ധനവിന് ശുപാർശ! 35 ശതമാനം വരെ ഉയർത്താൻ നിർദേശം!!

0
176
കേരളത്തിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയു൦ ശമ്പളത്തിൽ വർദ്ധനവിന് ശുപാർശ! 35 ശതമാനം വരെ ഉയർത്താൻ നിർദേശം!!
കേരളത്തിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയു൦ ശമ്പളത്തിൽ വർദ്ധനവിന് ശുപാർശ! 35 ശതമാനം വരെ ഉയർത്താൻ നിർദേശം!!

കേരളത്തിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയു൦ ശമ്പളത്തിൽ വർദ്ധനവിന് ശുപാർശ! 35 ശതമാനം വരെ ഉയർത്താൻ നിർദേശം!:സംസ്ഥാനം അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ, സംസ്ഥാന സർക്കാർ രൂപീകരിച്ച ഏകാംഗ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർക്കും എംഎൽഎമാർക്കും അലവൻസ് വർധിപ്പിക്കാൻ സാധ്യത. മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകൾ വീണ്ടും വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഏകദേശം 35 ശതമാനം വരെ വർധിപ്പിക്കുവാൻ ആണ് ശുപാർശകൾ വന്നിരിക്കുന്നത്.

ദൈനംദിന ചെലവുകൾ വർധിച്ചതിനാൽ ആനുകൂല്യങ്ങളും അലവൻസുകളും സമയബന്ധിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത്. തുടർന്ന് കമ്മീഷൻെറ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ശമ്പള വർദ്ധനവിന് ശുപാർശ വന്നിരിക്കുന്നത്. നിയമസഭാ സാമാജികർക്ക് ലഭിക്കുന്ന അലവൻസുകളിൽ 30-35 ശതമാനം വർധനവ് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ നിർദ്ദേശിച്ചതായി അറിയുന്നു. അടുത്ത മന്ത്രിസഭായിൽ റിപോർട്ടുകൾ പരിഗണിക്കാൻ സാധ്യത ഉണ്ട്.

Reliance JIO ട്രൂ 5G സേവനങ്ങൾ – ഇനി മുതൽ കോഴിക്കോട്, തൃശൂർ തുടങ്ങി10 നഗരങ്ങളിൽ ലഭ്യമാകും!

മന്ത്രിമാർ, എം‌എൽ‌എമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളവും അലവൻസുകളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. തുടർന്നാണ് വീണ്ടും MLA, മന്ത്രിമാർ എന്നിവരുടെ ശമ്പളത്തിന് വീണ്ടും വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എത്ര രൂപ ആയിരിയ്ക്കും വർധിക്കാൻ സാധ്യത എന്ന് വ്യക്തം അല്ല.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നിയമസഭാ സാമാജികരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ സംസ്ഥാനം ഒരു കമ്മീഷനെ രൂപീകരിച്ചു. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും അലവൻസുകളും അവസാനമായി പരിഷ്കരിച്ചത് 2018-ലാണ്. സംസ്ഥാനം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അടുത്തിടെ പറഞ്ഞിരുന്നു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ വരുമാനവും താഴ്ന്ന ഭാഗത്താണ്. അത്തരത്തിൽ ഇരിക്കുമ്പോൾ ആണ് ഇപ്പോൾ ശമ്പള പരിഷ്ക്കാരം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പെട്രോൾ, ഡീസൽ, വൈദ്യുതി എന്നിവയുൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില പലമടങ്ങ് വർദ്ധിച്ചു എന്നതാണ് എടുത്തു കാട്ടുന്ന കാരണങ്ങളിൽ ചിലത്ത്. നിലവിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് ആകെ 96,000 രൂപയാണ് ശമ്പളവും അലവൻസുമായി ലഭിക്കുന്നത്. ഈ തുക 1.2 ലക്ഷമാക്കി ഉയർത്താനും എംഎൽഎമാരുടെ തുക 70,000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിന് മുകളിലേക്കുമായി ഉയർത്താനും കമ്മീഷൻ നിർദ്ദേശിച്ചതായാണ് വിവരം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here