കേരള പ്ലസ് ടു ഫലം 2022, ജൂൺ 21 ന് പ്രഖ്യാപിക്കും!!

0
740
plus two
plus two

DHSE ഒഫീഷ്യലായി നാളെ പ്ലസ് ടു ഫലം വരുമെന്ന് അറിയിച്ചു. കേരള  പ്ലസ് ടു ഫലം 2022  നാളെ – ജൂൺ 21, 2022 keralaresults.nic.in-ൽ പ്രഖ്യാപിക്കും. DHSE കേരള ഫല തീയതി, സമയം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ചുവടെ പരിശോധിക്കുക.

ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡിപ്പാർട്മെനറ്റായ (DHSE) ഡി എച് എസ് ഇ റിസൾട്ട് 2022 ഉടൻ റിലീസ് ചെയ്യുമെന്ന് പ്രതീഷിക്കുന്നു.  പ്ലസ് ടു ഫല പ്രഖ്യാപനത്തിൻ്റെ  സമയവും തിയതിയും പുറത്തുവിട്ടു.  പുറത്തുവന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാളെ ജൂൺ 21 ന് keralaresults.nic.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്ലസ് ടു കേരള ഫലം 2022-ന്റെ തീയതിയും സമയവും പ്രഖ്യാപിച്ചു.  ഈ അറിയിപ്പ് പ്രകാരം നാളെ 11 മണിയോടെ ഫലം പ്രഖ്യാപിക്കുന്നതാണ്.

ഈ വർഷം 4 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.  ഈ വർഷം മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് പരീക്ഷ നടന്നത്.  റിസൾട്ട് പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർത്ഥികൾക് ഫലം ഓൺലൈനായി വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.

കേരള പ്ലസ് ടു (DHSE) റിസൾട്ട് തീയതി 2022:

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

ഫലത്തിൻ്റെ  പേര്

തിയതി

സമയം

 

കേരള DHSE റിസൾട്ട് / പ്ലസ് ടു ഫലം 2022

ജൂൺ 21, 2022

11 AM

 

2020 ൽ, രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം കാരണം ഫലങ്ങൾ വൈകുകയും ജൂലൈ 15-ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.  2020-ൽ 85.13 ശതമാനം വിജയം രേഖപ്പെടുത്തി.  2019-ൽ മെയ് 8-ന് 84.33% വിജയത്തോടെ ഫലം പ്രഖ്യാപിച്ചു. 2021, പരീക്ഷകൾ റദ്ദാക്കുകയും വിദ്യാർത്ഥികൾക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകുകയും ചെയ്തു.

പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 33 ശതമാനം സ്കോർ വേണം. ബോർഡ് ഗ്രേഡുകളും നൽകുന്നു.

വരും അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ പ്രവേശനം ജൂലൈ ആദ്യ വാരം മുതൽ

 ഗ്രേഡിംഗ് സിസ്റ്റം ചുവടെ നൽകിയിരിക്കുന്നു:

ഗ്രേഡ്

ഗ്രേഡ് റേഞ്ച്

A+

180 -200

A

160 – 179

B+

140-159

B

120-139

C+

100-119(TE പരമാവധി 30% ത്തിൽ കൂടുതലോ അതിന് തുല്യമോ)

C

80-99 (TE പരമാവധി 30%-ൽ കൂടുതലോ അതിന് തുല്യമോ)

D+

60-79 (TE പരമാവധി 30%-ൽ കൂടുതലോ അതിന് തുല്യമോ)

D

40-59 (TE പരമാവധി 30%-ൽ കൂടുതലോ അതി ന് തുല്യമോ)

E

40 ന് താഴെ

 

അതേസമയം, കേരള എസ്എസ്എൽസി ഫലങ്ങൾ 2022 പ്രഖ്യാപിച്ചു.  അവ ഇപ്പോൾ  results.kite.kerala.gov.in ൽ ലഭ്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here