Kerala PSC സിവിൽ എക്സൈസ് ഓഫീസർ 2022 – ഷോർട്ട് ലിസ്റ് പ്രസിദ്ധീകരിച്ചു! ഫലം ഇവിടെ പരിശോധിക്കാം!

0
195
Kerala PSC സിവിൽ എക്സൈസ് ഓഫീസർ 2022

Kerala PSC സിവിൽ എക്സൈസ് ഓഫീസർ 2022 – ഷോർട്ട് ലിസ്റ് പ്രസിദ്ധീകരിച്ചു! ഫലം ഇവിടെ പരിശോധിക്കാം: കാസർഗോഡ് ജില്ലയിലെ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർ  (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ  പ്രോബബിലിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

20000-45800 രൂപയാണ് പ്രസ്തുത തസ്തികയിലേക്ക്‌ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്.   26-02-2022 -ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത റാങ്ക്ലിസ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

സർട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം മെയിൻ ലിസ്റ്റ് നിലവിൽ വരും. ഇപ്പോൾ വന്നിരിക്കുന്നത് സാധ്യത പട്ടികയാണ്. പ്രസ്തുത നടന്ന OMR പരീക്ഷയിൽ 46.33ഉം അതിൽ കുടുതലും മാർക്ക് സ്കോർ ചെയ്ത ഉദ്യോഗാർഥികളാണ് ലിസ്റ്റ് ഇടം പിടിച്ചിരിക്കുന്നത്.  ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മ പരിശോധനയ്ക്കും  വിധേയമാണ്.

PSC, KTET, SSC & Banking Online Classes

അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയുള്ളു. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ ഷോർട്ട് ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും.

സാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്‌ട്രേഷൻ പരിശോധന സമയത്ത്‌ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ ഐഡി പ്രൂഫും പ്രസ്തുത ടെസ്റ്റിനായി നൽകിയ അഡ്മിഷൻ ടിക്കറ്റും സഹിതം എൻഡ്യൂറൻസ് ടെസ്റ്റിന് നേരിട്ട് ഹാജരാകണം. എൻഡുറൻസ് ടെസ്റ്റിന്റെ തീയതി, സമയം, സ്ഥലം എന്നിവ യഥാക്രമം പ്രസിദ്ധീകരിക്കും.

PSC Current Affairs November 15, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ, റവന്യൂ ഇഷ്യൂ ചെയ്ത, ഫോം III-ൽ അല്ലെങ്കിൽ ഡിജിറ്റലായി ഒപ്പിട്ട കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. OTR വെരിഫിക്കേഷൻ സമയത്ത് സൂചിപ്പിച്ച മറ്റ് രേഖകൾക്കൊപ്പം തഹസിൽദാർ റാങ്കിൽ കുറയാത്ത അധികാരികൾ സാക്ഷ്യപെടുത്തിയതായിരിക്കണം

ഷോർട്ട് ലിസ്റ് നിലവിൽ വന്നതിന് ശേഷം നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 26-02-2022 നടന്ന OMR പരീക്ഷയുടെ ഉത്തര സ്ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here