Kerala PSC ഡിഗ്രി ലെവൽ പ്രിലിംസ് മൂന്നാം ഘട്ടം 2022 – ഹാൾ ടിക്കറ്റ് വന്നു!

0
258
Kerala PSC ഡിഗ്രി ലെവൽ പ്രിലിംസ് മൂന്നാം ഘട്ടം 2022

Kerala PSC ഡിഗ്രി ലെവൽ പ്രിലിംസ് മൂന്നാം ഘട്ടം 2022 – ഹാൾ ടിക്കറ്റ് വന്നു: ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ മൂന്നാം ഘട്ട പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ  ഔദ്യോഗിക വെബ്സൈറ്റ്  ൽ കയറി  ഉദ്യോഗാർഥികൾക്ക്  അവരുടെ  യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഡൌൺലോഡ് ചെയ്‌ത്‌ എടുക്കാൻ സാധിക്കുന്നതാണ്.

10.12.2022 ശനിയാഴ്ച  1.30 PM മുതൽ 3.15 PM വരെ യാണ് പരീക്ഷ നടക്കുക. OMR രീതിയിലായിരിക്കും പരീക്ഷ നടക്കുക. വിവിധ വകുപ്പുകളിലേക്കുള്ള ബിരുദം യോഗ്യതയാർന്ന തസ്തികയിലേക്കുള്ള  പ്രാഥമിക   പരീക്ഷയാണ് നടക്കുന്നത്.

PSC, KTET, SSC & Banking Online Classes

അഡ്മിഷൻ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളിൽ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായിരിക്കില്ല. അതിനാൽ തങ്ങളുടെ അഡ്‌മിഷൻ ടിക്കറ്റ് അഥവാ ഹാൾ ടിക്കറ്റ് ഡൌൺ ലോഡ് ചെയ്ത  പ്രിൻറ് മറക്കാതിരിക്കുക.

ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് ഫോട്ടോ സഹിതമുള്ള ബാങ്ക് പാസ്ബുക്ക്, സംസ്ഥാന സർക്കാർ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ ഇവയിൽ ഇതെന്തിലും ഒരു രേഖ അഡ്മിഷൻ ടിക്കറ്റിനോടൊപ്പം കരുത്തേണ്ടതാണ്. ഒറിജിനൽ രേഖയാണ് കയ്യിൽ കരുതേണ്ടത്.

Kerala PSC ലബോറട്ടറി ടെക്നീഷ്യൻ 2022 – സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

അഡ്മിഷൻ ടിക്കറ്റോ, തിരിച്ചറിയൽ രേഖകളോ ഇല്ലാത്തവരെ പ്രസ്തുത പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷക്ക്‌ ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾ കൃത്യ സമയത്ത്‌ തന്നെ എത്തിച്ചേരേണ്ടതാണ്. അല്ലാത്ത പക്ഷം അവരെ പരീക്ഷ എഴുതാൻ സമ്മതിക്കുന്നതല്ല.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

  • കേരള PSC തുളസി സൈറ്റിൽ പോകുക. Id, Password ഉപയോഗിച് ലോഗിൻ ചെയ്യുക.
  • Home -ഇൽ ‘Admission Ticket’ ഇൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സൈഡ് ഇൽ കാണുന്ന pdf സിംബൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

DOWNLOAD ADMISSION TICKET

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here