കേരള PSC നഴ്സിംഗ്ട്യൂട്ടർ ഫൈനൽ ആൻസർ കീ 2022 പ്രസിദ്ധീകരിച്ചു – ഇവിടെ പരിശോധിക്കാം!

0
261
കേരള PSC നഴ്സിംഗ്ട്യൂട്ടർ ഫൈനൽ ആൻസർ കീ 2022 പ്രസിദ്ധീകരിച്ചു - ഇവിടെ പരിശോധിക്കാം!
കേരള PSC നഴ്സിംഗ്ട്യൂട്ടർ ഫൈനൽ ആൻസർ കീ 2022 പ്രസിദ്ധീകരിച്ചു - ഇവിടെ പരിശോധിക്കാം!

കേരള PSC നഴ്സിംഗ്ട്യൂട്ടർ ഫൈനൽ ആൻസർ കീ 2022 പ്രസിദ്ധീകരിച്ചു – ഇവിടെ പരിശോധിക്കാം:ആരോഗ്യ സേവന വകുപ്പിലേക്ക് നടത്തിയ നഴ്സിംഗ്ട്യൂട്ടർ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തു വിട്ടു. പ്രസ്തുത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക്‌ ഉത്തരസൂചിക പരിശോധിച്ച് തങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്. പ്രസ്തുത തസ്തികയുടെ ഫൈനൽ ആൻസർ കീയും പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പ്രസ്തുത  പരീക്ഷയുടെ ദൈർഖ്യം. 21.10. 2022 നു ആയിരുന്നു പരീക്ഷ നടന്നത്. പ്രസ്തുത പരീക്ഷയുടെ ഭാഷ മാധ്യമം  ഇംഗ്ലീഷ്  ആയിരുന്നു.

ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്ന ആൻസർ കീ, പ്രൊവിഷണൽ  ആൻസർ കീ പ്രസിദ്ധീകരിച്ചതിന് ശേഷം  ആക്ഷേപങ്ങൾ പരിഹരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക് ഉണ്ടായിരുന്നത്.

പ്രൊവിഷണൽ ആൻസർ കീ ഇറക്കിയതിന് ശേഷം നിശിചിത സമയം വരെ ഉദ്യോഗാർത്ഥികൾക്ക്‌ ആക്ഷേപങ്ങൾ KPSC യുടെ ഒഫീഷ്യൽ സൈറ്റ് വഴി അറിയിക്കാൻ അവസരം ഉണ്ടായിരുന്നു. പ്രൊവിഷണൽ ആൻസർ കീ ഇറങ്ങി ഫല പരിശോധന പൂർത്തിയാക്കിയാൽ ഷോർട് ലിസ്റ്റ് പുറത്തിറക്കും.

കേരള PSC ട്രാൻസ്ലേറ്റർ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – ഫലം പരിശോധിക്കാം!

ഇവിടെ കൊടുത്തിരിക്കുന്ന ഉത്തരസൂചികയിൽ എല്ലാ ചോദ്യ പേപ്പർ കോഡുകളും ഉൾപെടുത്തിട്ടുണ്ട് എന്ന് ഉത്തര സൂചിക പരിശോധിക്കുന്ന പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്ന് ഓർമിപ്പിക്കുന്നു.

പ്രസ്തുത ആൻസർ കീ പരിശോധിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ ലഭിച്ച മാർക്കുകൾ കണക്ക് കൂട്ടി ഫലം പരിശോധിക്കാവുന്നതാണ്. ആൻസർ കീ പരിശോധിച്ച് തെറ്റുകൾ കണ്ടെത്തി പരിഹരിച്ച് അടുത്ത പരീക്ഷക്ക്‌ ആ തെറ്റ് ആവർത്തിക്കാതിരിക്കുക.

ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

  • Kerala PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയ്ത്‘Answer Key- OMR’ പരീക്ഷ എന്നതിലേക്ക് പോകുക.
  • NURSING TUTOR IN HEALTH SERVICES എന്ന് തിരയുക.
  • ചോദ്യ കോഡിന് 100/2022 നേരെ നൽകിയിരിക്കുന്ന ഡൗൺലോഡ്എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

 FINAL ANSWERKEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here