കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – PDF പരിശോധിക്കൂ!

0
171
കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു!

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ഷോർട്ട് ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – PDF പരിശോധിക്കൂ: കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് ഇപ്പോൾ PSC പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി അഭിമുഖത്തിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്ത്.

പത്തനംതിട്ട ജില്ലയുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 525/2019 എന്ന കാറ്റഗറിയിലേക്കാണ് നിയമനം നടക്കുന്നത്. നേരിട്ടുള്ള നിയമം ആയിരുന്നു ഇത്. 25200-54000/- രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് കേവല അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷയുടെ പ്രവേശനത്തിനും വിധേയമാണ്. ചുരുക്കപ്പട്ടികയിൽ രജിസ്റ്റർ നമ്പരുകൾ ഉൾപ്പെടുത്തിയാൽ ജോലി ലഭിക്കണമെന്നില്ല.

AAI റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 75000 രൂപ ശമ്പളം! 10+ ഒഴിവുകൾ!!

ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ സാധുതയുള്ള ഒറിജിനൽ രേഖകൾ ഹാജരാക്കുക. ആവശ്യമായ രേഖകൾ ഹാജരാകുവാൻ കഴിയാത്ത പക്ഷംഷോർട്ട് ലിസ്റ്റിൽ നിന്നും പുറത്താക്കുന്നതാണ്. സാധ്യത പട്ടിക പുറത്ത് വന്നതിനു ശേഷം രേഖകൾ പരിശോധന പൂർത്തിയാക്കിയാൽ ഉടൻ തന്നെ മെയിൻ ലിസ്റ്റ് പ്രസിദ്ധികരിക്കുന്നതാണ്.

ഡിസംബർ 28, 2022 ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 27.67 മാർക്കും അതിൽ കൂടുതലും നേടിയവർ ആണ് തസ്തികയിലേക്ക്  യോഗ്യത നേടിയത്. ജാതി തെളിയിക്കാൻ ആവശ്യമായ രേഖകൾ സഹിതം വേണം പ്രമാണ പരിശോധനയ്ക്കു ഉദ്യോഗാർഥികൾ ഹാജർ ആകുവാൻ. അകെ 23 ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10 ഉദ്യോഗാർഥികൾ പ്രധാന ലിസ്റ്റിൽ ഇടം നേടിയവർ ആണ്. സപ്പ്ളിമെന്ററി ലിസ്റ്റിൽ 13 ഉദ്യോഗാർഥികളും ഇടം പിടിച്ചിട്ടുണ്ട്.

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ നോൺ-ക്രീമി രേഖകൾ ഹാജർ ആകേണ്ടതാണ്. 26/09/2009 ലെ G.O(P)No.81/2009/SCSTDD പ്രകാരമുള്ള ലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറും SC/ST ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ കേരളത്തിലെ റൂൾ 4 (SC/ST) പ്രകാരം നൽകിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

KERALA PSC SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here