കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ തസ്തികകളുടെ സിലബസ് പുറത്തു വിട്ടു!

0
366
കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ തസ്തികകളുടെ സിലബസ് പുറത്തു വിട്ടു!
കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ തസ്തികകളുടെ സിലബസ് പുറത്തു വിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) ലെക്ചറർ ഇൻഫർമേഷൻ  ടെക്നോളജി (പോളിടെക്നിക്സ്), ലക്‌ചറർ ഫിസിക്‌സ്, സീനിയർ ലക്‌ചറർ/ലക്‌ചറർ വിവിധ വിഷയങ്ങൾ/അസിസ്റ്റന്റ്  പ്രൊഫസർ വിവിധ വിഷയങ്ങളിൽ/ ജൂനിയർ കൺസൾട്ടന്റ്, ലക്ചറർ സംഗീതം എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയുടെ സിലബസ് പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റ് വഴിയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ സിലബസ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

KPSC | പ്രൊഡക്ഷൻ അസിസ്റ്റന്റ് | റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

ലെക്ചറർ ഇൻഫർമേഷൻ  ടെക്നോളജി (പോളിടെക്നിക്സ്) – കാറ്റഗറി നമ്പർ  388/2013

7 മൊഡ്യൂളുകളായാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. മൊഡ്യൂൾ 1 പൊതുവിജ്ഞാനവും ആനുകാലിക കാര്യങ്ങളും മൊഡ്യൂൾ 2 സാങ്കേതിക ഗണിതശാസ്ത്രം, അടിസ്ഥാന സിവിൽ എഞ്ചിനീയറിംഗ്, അടിസ്ഥാന മെക്കാനിക്കൽ എഞ്ചിനീയറിംഗ്, അടിസ്ഥാന ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയും മൊഡ്യൂൾ 3 മുതൽ 7 വരെ കമ്പ്യൂട്ടർ അടിസ്ഥാന വിഷയങ്ങളുമാണ്.

സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലക്‌ചറർ ഫിസിക്‌സ് കാറ്റഗറി നമ്പർ. 107/2013

മൊഡ്യൂൾ 1 ഭൗതികശാസ്ത്രത്തിന്റെ ഗണിതശാസ്ത്ര രീതികൾ, മോഡ്യൂൾ 2 ക്ലാസിക്കൽ മെക്കാനിക്സ്, മൊഡ്യൂൾ 3 ക്വാണ്ടം മെക്കാനിക്സ്, മൊഡ്യൂൾ 4 ഇലക്ട്രോ ഡൈനാമിക്സ് & സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ്, മൊഡ്യൂൾ 5 സ്പെക്ട്രോസ്കോപ്പിയും കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്സും, മോഡ്യൂൾ 6 ന്യൂക്ലിയർ ആൻഡ് പാർട്ടിക്കിൾ ഫിസിക്സ് & ഇലക്ട്രോണിക്സ്, മൊഡ്യൂൾ 7 ഭൗതികശാസ്ത്രത്തിലെ സമീപകാല സംഭവവികാസങ്ങൾ നാനോ ടെക്നോളജി, മൊഡ്യൂൾ 8 റിസർച്ച് മെത്തഡോളജി/ടീച്ചിംഗ് അഭിരുചി, മോഡ്യൂൾ 9 ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ, സാമൂഹ്യക്ഷേമ നിയമങ്ങളും പരിപാടികളും, മോഡ്യൂൾ 10 കേരളത്തിലെ നവോത്ഥാനം, പൊതുവിജ്ഞാനവും ആനുകാലിക കാര്യങ്ങളും എന്നിങ്ങനെ 10 മൊഡ്യൂളുകളാണുള്ളത്.

Mathematics ലക്‌ചറർ  മുൻകാല പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ഇതാ | കേരള  PSC പ്രീവിയസ് പേപ്പേഴ്‌സ്!

സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സീനിയർ ലക്‌ചറർ/ലക്‌ചറർ വിവിധ വിഷയങ്ങൾ/അസിസ്റ്റന്റ്  പ്രൊഫസർ വിവിധ വിഷയങ്ങളിൽ/ ജൂനിയർ കൺസൾട്ടന്റ്

 കാറ്റഗറി നമ്പർ. 22/12 മുതൽ 40/12 വരെ, 83/13 മുതൽ 352/13 വരെ, 153/15 മുതൽ 160/15 വരെ, 429/15 മുതൽ 580/15 വരെയുള്ള തസ്തികകളുടെ സിലബസ് ആണിത്. രണ്ടു പാർട്ടുകളായി തിരിച്ചാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.

സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരള PSC | മലയാളം ലെക്ചർ മുൻകാല ചോദ്യോത്തരങ്ങൾ ഇതാ!

 ലക്ചറർ സംഗീതം കാറ്റഗറി നമ്പർ. 595/2012

ലക്ചറർ സംഗീതം തസ്തികയുടെ സിലബസ് 10 പാർട്ടുകളായി തിരിച്ചിരിക്കുന്നു. ഭാഗം 1 ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ അവശ്യഘടകങ്ങൾ, ഭാഗം 2 ഇന്ത്യൻ സംഗീതത്തിന്റെ ചരിത്രവും പരിണാമവും, ഭാഗം 3 കേരള സംഗീതം, ഭാഗം 4 കമ്പോസർമാരും സംഗീത രൂപങ്ങളും, ഭാഗം 5 വ്യത്യസ്ത സംഗീത സംവിധാനങ്ങൾ, ഭാഗം 6 സംഗീതത്തെയും മറ്റ് വിവിധ വശങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here