കേരള PSC റിസൾട്സ് 2022 – ഫയർ വുമൺ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

0
335
കേരള PSC റിസൾട്സ് 2022 - ഫയർ വുമൺ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!
കേരള PSC റിസൾട്സ് 2022 - ഫയർ വുമൺ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

കേരള PSC റിസൾട്സ് 2022 – ഫയർ വുമൺ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഫയർ വുമൺ (ട്രെയിനി) പാലക്കാട് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ വുമൺ (ട്രെയിനി) കാറ്റഗറി നമ്പർ 245/2020 തസ്തികയുടെ ലിസ്റ്റാണ് റിലീസ് ചെയ്തിരിക്കുന്നത്.

13-03-2022-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച റാങ്ക് ലിസ്റ്റാണിത്. 20,000-45,800/- ശമ്പളത്തിൽ പാലക്കാട് ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ആയിരിക്കും നിയമനം. തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഫിസിക്കൽ മെഷർമെന്റിനും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു.

ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റ് keralapsc.gov.in വഴിയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവ നടത്തും.

SSC JE 2022: അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്! എങ്ങനെ ഡൗൺലോഡ് ചെയ്യാം!

ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ:

  • കേരള പിഎസ്‌സി 2022 ന്റെ ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in തുറക്കുക.
  • ഹോംപേജിൽ മുകളിൽ വലതുവശത്തുള്ള “ഫലങ്ങൾ” ടാബിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഉദ്യോഗാർത്ഥികൾ FIRE WOMAN (TRAINEE) (Category No: 245/2020) പോസ്റ്റുകൾക്കായി “ഡൗൺലോഡ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
  • കൂടുതൽ ഉപയോഗത്തിനായി പിഡിഎഫ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ തീയതി, സമയം, സ്ഥലം എന്നിവ യഥാസമയം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ പരീക്ഷയ്ക്കുള്ള അവരുടെ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുകയും അവരുടെ യഥാർത്ഥ രേഖകളുമായി നേരിട്ട് ഹാജരാകുകയും വേണം.

SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here