കേരള PSC സർജൻറ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
637
കേരള PSC സർജൻറ് 2022 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC സർജൻറ് 2022 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള PSC സർജൻറ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:വിവിധ വകുപ്പുകളിലേക്കായി നടത്തിയ സർജൻറ്  പാലക്കാട് ജില്ലയിലെ  (കാറ്റഗറി നമ്പർ 143/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അഭിമുഖത്തിന് മുമ്പായി ഫിസിക്കൽ മെഷർമെന്റിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു.

22,200-48000 രൂപയാണ് പ്രസ്തുത തസ്തികയിലേക്ക്‌   അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. 11-11-2021 -ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫിസിക്കൽ ടെസ്റ്റിനും സർട്ടിഫിക്കറ്റ് പരിശോധനക്കും ശേഷം മെയിൻ ലിസ്റ്റ് നിലവിൽ വരും. ഇപ്പോൾ വന്നിരിക്കുന്നത് സാധ്യത പട്ടികയാണ്. പ്രസ്തുത നടന്ന OMR പരീക്ഷയിൽ 34.33 ഉം അതിൽ കുടുതലും മാർക്ക് സ്കോർ ചെയ്ത ഉദ്യോഗാർഥികളാണ് ലിസ്റ്റ് ഇടം പിടിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മ പരിശോധനയ്ക്കും  വിധേയമാണ്.

Kerala Rains: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് – കനത്ത മഴയ്ക്ക് സാധ്യത!

അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ റാങ്ക്ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പരിശോധനയ്ക്കും അഭിമുഖത്തിനും മുമ്പായി ഫിസിക്കൽ മെഷർമെന്റിനായി ഹാജരാകണം. ഫിസിക്കൽ മെഷർമെന്റിന്റെ തീയതി, സമയം, സ്ഥലം എന്നിവ യഥാസമയം അറിയിക്കുന്നതാണ്.

പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ, റവന്യൂ ഇഷ്യൂ ചെയ്ത, ഫോം III-ൽ അല്ലെങ്കിൽ ഡിജിറ്റലായി ഒപ്പിട്ട കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. OTR വെരിഫിക്കേഷൻ സമയത്ത് സൂചിപ്പിച്ച മറ്റ് രേഖകൾക്കൊപ്പം തഹസിൽദാർ റാങ്കിൽ കുറയാത്ത അധികാരികൾ സാക്ഷ്യപെടുത്തിയതായിരിക്കണം.

ബൈ ട്രാൻസ്ഫർ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓഫീസ്/ഡിപ്പാർട്ട്മെന്റ് മേധാവിയിൽ നിന്ന് ലഭിച്ച സേവന സർട്ടിഫിക്കറ്റ് ഒറിജിനലിൽ നിശ്ചിത ഫോമിൽ വിളിക്കുമ്പോൾ ഹാജരാക്കണം.

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 11-11-2021 നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here