കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

0
324
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 2022 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 2022 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം:എറണാകുളം ജില്ലയിലെ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് Gr.II/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ Gr (കാറ്റഗറി നമ്പർ 039/2020എന്ന തസ്തികയിലേക്കുള്ള  തിരഞ്ഞെടുപ്പിനായി 04-06-2022-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യരായി  ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ 22200-48000/- രൂപയാണ് പ്രസ്തുത തസ്തികകളുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്തുത റാങ്ക്ലിസ്റ്റിൽ പ്രധാന ലിസ്റ്റിൽ 43 ഉദ്യോഗാർത്ഥികൾ ഇടം പിടിച്ചിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ എണ്ണം 61 ആണ്.ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തിൽ 8  പേരാണ് ഇടം പിടിച്ചിരിക്കുന്നത്.പ്രോബബിലിറ്റി ലിസ്റ്റിലെ മൊത്തം ഉദ്യോഗാർത്ഥികളുടെ എണ്ണം 112 ആണ്.

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, ക്രമീകരണം ഒരു തരത്തിലും റാങ്ക് അടിസ്ഥാനത്തിൽ അല്ല. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളോട് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകൾ പരിശോധിക്കുന്നതിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നു.

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മപരിശോധനയ്ക്കും  വിധേയമാണ്. അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു.

Current Affairs പ്രധാന ഭാഗങ്ങൾ പഠിക്കാം – Free Mock Class ന് രജിസ്റ്റർ ചെയ്യൂ!

നിലവിലെ നടപടി ക്രമം അനുസരിച്ച്  പരീക്ഷയുടെ, പുനർപരിശോധന, പുനർമൂല്യനിർണയം എന്നിവ അനുവദനീയമല്ല, എന്നാൽ ഉത്തര സ്ക്രിപ്റ്റുകളുടെ പ്രിന്റൗട്ട് റാങ്ക് പ്രസിദ്ധീകരിച്ചതിന് ശേഷം നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്.

പ്രസ്തുത OMR പരീക്ഷയിൽ നേരിട്ടുള്ള നിയമത്തിനായി ഉള്ള പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് 28 (  ഉം അതിൽ കുടുതലും വാങ്ങിയിരിക്കുന്ന ഉദ്യോഗാർത്ഥികൾ ആണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ OTR വെരിഫിക്കേഷൻ സമയത്ത് റവന്യൂ അതോറിറ്റി നൽകുന്ന  നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് /കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

സാധ്യത  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്‌ട്രേഷൻ പരിശോധന സമയത്ത്‌ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here