Kerala Rains: സംസ്ഥാനത്ത് കനത്ത മഴ – വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ചു!

0
206
Kerala Rains: സംസ്ഥാനത്ത് കനത്ത മഴ - വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ചു!
Kerala Rains: സംസ്ഥാനത്ത് കനത്ത മഴ - വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ചു!

Kerala Rains: സംസ്ഥാനത്ത് കനത്ത മഴ – വടക്കു കിഴക്കൻ മൺസൂൺ ആരംഭിച്ചു:വടക്കുകിഴക്കൻ മൺസൂൺ സംസ്ഥാനത്ത് എത്തിയതോടെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടും  കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

കഴിഞ്ഞ വാരാന്ത്യം മുതൽ, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കുകിഴക്കൻ കാറ്റ് ദക്ഷിണേന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ കാറ്റ് ആയി രൂപാന്തരപ്പെട്ടിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന് ഇപ്പോൾ ഒരു പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുക ആണ്. വടക്കൻ ശ്രീലങ്കൻ തീരത്ത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ചുഴലിക്കാറ്റ് ഇപ്പോൾ നിലകൊള്ളുന്നുണ്ട്. ഇത് വീണ്ടും ശക്തി പ്രാപിക്കാൻ ആണ് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിക്കുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച്, വടക്കുകിഴക്കൻ കാറ്റ് ബംഗാൾ ഉൾക്കടലിനടുത്ത് വടക്കുകിഴക്കൻ മൺസൂണിന്റെ വരവ് സൂചന നൽകിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ, ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ മറ്റൊരു ചുഴലിക്കാറ്റ്  രൂപപ്പെട്ടിട്ടുണ്ട്. ഈ ആഴ്‌ച ആന്ധ്രാപ്രദേശിൽ ശക്തമായ കാറ്റും മഴയും കൊണ്ടുവരാൻ ഈ രണ്ട് സൈക്ലോണുകളും കാരണം അയേകാം.

കേരള PSC ഫീൽഡ് സൂപ്പർവൈസർ 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച്, ഈ സംവിധാനങ്ങളുടെ സംയോജനം ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ (നവംബർ 1-5) കേരളത്തിൽ ശക്തിയുള്ളതോ അല്ലെങ്കിൽ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് ഇപ്പോൾ പെയ്യുന്നതു. ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ഓർമിപ്പിക്കുന്നു.

കൂടാതെ, ഒരു പുതിയ ന്യൂനമർദ്ദം  പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. അതിന്റെ ഫലമായി ജമ്മു, കാശ്മീർ, ലഡാക്ക്, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/മിതമായ മഴ ചൊവ്വ, വെള്ളി ശനി എന്നി ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

കൊച്ചിയിലും തലസ്ഥാനമായ തിരുവനന്തപുരത്തും അധികദിനമായ മഴയാണ് ഉണ്ടാക്കുന്നത്.  ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ പൊതുവെ മേഘാവൃതമായ ആകാശം കാണപ്പെടും. അതിനുശേഷം കൂടുതൽ മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്.

PSC Current Affairs November 1, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

ഐ‌എം‌ഡിയുടെ അറിയിപ്പ് അനുസരിച്ച്, വടക്കുകിഴക്കൻ മൺസൂൺ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ (പുതുച്ചേരിയിലും), കേരളം, മാഹി, തെക്കൻ ഇന്റീരിയർ കർണാടക, ആന്ധ്രാപ്രദേശിലെ രായലസീമ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here