എസ് എസ് എൽ സി ഫലം : ഫുൾ A+ ൽ കുത്തനെ ഇടിവ് ആവിശ്യത്തിന് പ്ലസ് ടു സീറ്റുകൾ വാഗ്ദാനം നൽകി മന്ത്രി

0
639
Kerala SSLC Results 2022 Updates
Kerala SSLC Results 2022 Updates

എക്കാലത്തെയും ഉയർന്ന വിജയശതമാനമായ 99.4% അപേക്ഷിച്ച് ഈ വർഷത്തെ വിജയ ശതമാനം ചെറിയ രീതിയിൽ കുറവാണ്.

തിരുവനന്തപുരം : ബുധനാഴ്ച പുറത്തു വന്ന 2022 എസ് എസ് എൽ സി പരീക്ഷ ഫലത്തിൽ 99.26% വിജയ ശതമാനം രേഖപ്പെടുത്തി.എക്കാലത്തെയും ഉയർന്ന വിജയശതമാനമായ 99.4% അപേക്ഷിച്ച് ഈ വർഷത്തെ വിജയ ശതമാനം ചെറിയ രീതിയിൽ കുറവാണ്.

4,23,303 പരീക്ഷ എഴുതിയതിൽ 4,26,469 വിദ്യാർത്ഥികളാണ് ഉപരി പഠനത്തിന് അർഹരായതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനത്തിൽ പറഞ്ഞു. ഉപരി പഠനത്തിന് അർഹരായ എല്ലാ കുട്ടികൾക്കും പ്ലസ് ടു സീറ്റ് അദ്ദേഹം ഉറപ്പ് നൽകി.

എല്ലാ വിഷയത്തിനും ഫുൾ A+ കിട്ടിയിരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ മൂന്നിലൊന്നായി ചുരുങ്ങി. 44,363 വിദ്യാർത്ഥികൾക്ക് ഈ വർഷം എല്ലാ വിഷയത്തിനും ഫുൾ A+ ലഭിച്ചപ്പോൾ 1,25,509 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം ഫുൾ A+ ലഭിച്ചത്.

പകർച്ച വ്യാധിയെ തുടർന്ന് ഓഫ്‌ലൈൻ ആയിട്ടുള്ള ക്ലാസുകൾക്ക് തടസ്സം നേരിട്ടതിനാൽ  വിലയിരുത്തൽ സംവിധാനം വളരെ അയഞ്ഞതായതിനാലാണ് കഴിഞ്ഞ വർഷം A+ കിട്ടിയവരുടെ എണ്ണത്തിൽ ഇത്രയേറെ വർദ്ധനവ് ഉണ്ടാവാൻ കാരണമെന്ന് മന്ത്രി ശിവൻകുട്ടി സൂചിപ്പിച്ചു. സാധാരണയായി ചോദിക്കുന്നതിനേക്കാൾ ഇരട്ടി ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കഴിഞ്ഞ വർഷത്തെ കുട്ടികൾക്ക് ലഭിച്ചിരുന്നു. അതും ഉയർന്ന മാർക്ക് സ്കോർ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിച്ചു എന്ന്  പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ അറിയിച്ചു.

ഏറ്റവും കൂടുതൽ വിജയനിരക്ക് ഉള്ളത് കണ്ണൂർ ജില്ലയിലാണ് 98.67%. ഏറ്റവും കുറവ് വിജയനിരക്ക് വയനാട് 98.07% ആണ്. എല്ലാ വിഷയത്തിനും A+ കിട്ടിയവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് 3,024 പേർ. ഏറ്റവും ഉയർന്ന വിജയശതമാനം ഉള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (99.94), ഏറ്റവും കുറവ് വിജയശതമാനം ഉള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലും (97.98%). സംസ്ഥാനത്തെ 2134 സ്കൂളുകൾ 100% വിജയം കൈ വരിച്ചിട്ടുണ്ട്. പുനർ മൂല്യ നിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും, ഉത്തരങ്ങളുടെ ഫോട്ടോകോപ്പികൾ എന്നിവയ്ക്കും അപേക്ഷിക്കേണ്ട തിയതി ജൂൺ 16 മുതൽ 21 വരെയാണ്. ഉപരി പഠനത്തിന് അർഹരാവാത്ത വിദ്യാർത്ഥികൾക്കുള്ള സേവ് എ ഇയർ (SAY) പരീക്ഷ ജൂലൈയിൽ നടക്കും.ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള നടപടികൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here