കേരള എസ്‌ എസ് എൽ സി ഫലം 2022 :എറണാകുളം ജില്ലാ വിജയശതമാനത്തിൽ നാലാം സ്ഥാനത്ത് !!

0
1448
കേരള എസ്‌ എസ് എൽ സി ഫലം 2022
കേരള എസ്‌ എസ് എൽ സി ഫലം 2022

ജില്ലയിൽ ആകെ 1,073 ആൺകുട്ടികളും 2,899 പെൺകുട്ടികളും മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് നേടി

എറണാകുളം ജില്ലാ എസ്‌ എസ് എൽ സി വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെകാൾ താഴെ നാലാം സ്ഥാനത്തു ആണ് .കഴിഞ്ഞ വർഷം ജില്ല രണ്ടാം സ്ഥാനത്ത് ആയിരുന്നു .ഈ വർഷം99.65 ശതമാനം നേടി കണ്ണൂരും ,ആലപ്പുഴയും ,കോട്ടയവും കഴിഞ്ഞാണ് ജില്ല നില്കുന്നത് .99.81 ശതമാനവുമായി എറണാകുളം റവന്യൂ ജില്ല, മൂവാറ്റുപുഴ ഒന്നാം സ്ഥാനത്തും, 99.74 ശതമാനം, 99.73 ശതമാനം, 99.45 ശതമാനം എന്നിങ്ങനെ കോതമംഗലം, ആലുവ, എറണാകുളം എന്നിവ തൊട്ടുപിന്നിലെത്തി.

ജില്ലയിൽ ആകെ 1,073 ആൺകുട്ടികളും 2,899 പെൺകുട്ടികളും മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് നേടി.ജില്ലയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം, സർക്കാർ സ്‌കൂളുകളിൽ നിന്ന് 281 പേരും എയ്ഡഡിൽ നിന്ന് 2,892 പേരും അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 801 പേരും.

 നൂറുശതമാനം വിജയം നേടിയ ജില്ലയിലെ ചില സ്‌കൂളുകൾ:

നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ ;ഗവൺ എച്എസ് എസ് കടയിരുപ്പ്(241/ 241 )  ,ഗവൺ ഗേൾസ് എച്എസ് എസ്‌ തൃപ്പൂണിതുറ(90/ 90 )  ,ഗവൺ എച്എസ് പനമ്പിള്ളി നഗർ(26 / 26 ) ,ഇഎം ഗവൺ എച് എസ്‌എസ് ഫോർട്ട്കൊച്ചി(34 / 34 ) ,ഗവൺ ബോയ്സ് എച്എസ്എസ് &വിഎച്എസ്എസ് തൃപ്പൂണിതുറ(54 / 54 )

നൂറുശതമാനം വിജയം നേടിയ ജില്ലയിലെ ചില എയ്ഡഡ് സ്‌കൂളുകൾ ;എസ്‌എൻഡിപി എച്എസ്എസ് ഉദയംപേരൂർ(584/ 584 )  ,സെന്റ്‌ ട്രെസ്സ് കോൺവെന്റ് ഗേൾസ് എച് എസ്(319/ 319 )  ,സെൻറ് ആന്റണീസ്‌ എച്എസ്എസ് കച്ചേരിപ്പടി(220/ 220 )  ,എസ്‌ എച് എച്എസ്‌എസ് തേവര(171/ 171 )  ,ദാറുൽ ഉലൂം വിഎച്എസ്‌എസ് എറണാകുളം (139 / 139 )

നൂറുശതമാനം വിജയം നേടിയ ജില്ലയിലെ ചില അൺ എയ്ഡഡ് സ്‌കൂളുകൾ;രാജഗിരി എച്എസ് കളമശേരി 129 ,നിർമല എച് എസ് മുവാറ്റുപുഴ(168 / 168 ) ,ശ്രീ ഗുജറാത്തി വിദ്യാലയ എച്എസ്എസ്‌   മട്ടാഞ്ചേരി(115/ 115 )  ,സെൻറ് ഡൊമനിക് ഇ എം എച് എസ് പള്ളുരുത്തി(134/ 134 )  ,സെൻറ് ജോസഫ്‌സ് സിജിഎച്എസ്‌എസ് തൃപ്പൂണിതുറ (100/ 100 )

LEAVE A REPLY

Please enter your comment!
Please enter your name here