കേരളത്തിൽ ട്രാൻസ്ജെൻഡർ തിരക്കഥ രചനാമത്സരം – ജനുവരി 18 നു മുമ്പായി തിരക്കഥകൾ അയക്കാം!

0
172
കേരളത്തിൽ ട്രാൻസ്ജെൻഡർ തിരക്കഥ രചനാമത്സരം - ജനുവരി 18 നു മുമ്പായി തിരക്കഥകൾ അയക്കാം!
കേരളത്തിൽ ട്രാൻസ്ജെൻഡർ തിരക്കഥ രചനാമത്സരം - ജനുവരി 18 നു മുമ്പായി തിരക്കഥകൾ അയക്കാം!

കേരളത്തിൽ ട്രാൻസ്ജെൻഡർ തിരക്കഥ രചനാമത്സരം – ജനുവരി 18 നു മുമ്പായി തിരക്കഥകൾ അയക്കാം:കേരളത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി തിരക്കഥ രചനാമത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യാവിഷ്‌കരണത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് തിരക്കഥകൾ ക്ഷണിക്കുന്നു.

തിരക്കഥകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 10,000 രൂപ സമ്മാനം നൽകും. മുൻപ് പ്രസിദ്ധീകരിച്ചതോ / ദൃശ്യാവിഷ്‌കാരം നടത്തിയതോ ആയ സൃഷ്ടികൾ സ്വീകരിക്കില്ല. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, നിയമസേവനങ്ങൾ എന്നീ മേഖലകളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യ അവകാശമുണ്ടെന്ന അടിസ്ഥാന സന്ദേശം ഉൾക്കൊള്ളുന്നതായിരിക്കണം തിരക്കഥ. ട്രാൻസ്‌ജെൻഡർ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിക്കുവാൻ പാടില്ല.

IISER തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 – 31,000 രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!

എഴുതി പൂർത്തിയാക്കിയ തിരക്കഥയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ്, ആധാർകാർഡ്, ഫോൺ നമ്പർ എന്നിവ സഹിതം ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, 5th നില, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ജനുവരി 18നു മുൻപായി ലഭിക്കണം.

ഇന്ന് ട്രാൻസ്‌ജെൻഡറുകൾ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അവരുടെ ഉന്നമനത്തിനും അവരെ സഹായിക്കുന്നതിനുമായി നിരവധി പദ്ധതികൾ സർക്കാർ കാഴ്ചവെക്കുന്നുണ്ട്.ട്രാൻസ്‌ജെൻഡറുകൾ ആരോഗ്യ പരിപാലന ക്രമീകരണങ്ങളിൽ വിവേചനം, ഉപദ്രവം, ഇരയാക്കൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ട്രാൻസ്‌ജെൻഡർമാരിൽ നാലിലൊന്ന് പേർക്കും ഡോക്ടർമാരുടെ വേർതിരിവ് നേരിടേണ്ടി വന്നിട്ടുണ്ട് അല്ലെങ്കിൽ അവരുടെ ലിംഗ വ്യക്തിത്വം കാരണം മെഡിക്കൽ കവറേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രസ്നങ്ങളിൽ നിന്നും അവരെ സമൂഹത്തിലേക്ക് തുല്യതയോടെ കൊണ്ടുവരേണ്ടതും അവരിലെ കഴിവുകൾ പ്രദര്ശിപ്പിക്കേണ്ടതും അനിവാര്യമാണ്. മറ്റുള്ളവരെ പോലെ തന്നെ എല്ലാ വിധ കാര്യങ്ങളിലും അവർക്കും നീതിയും സമത്വവും ആവശ്യമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here