കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിച്ചു, പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി ഉടൻ പുനരാരംഭിയ്ക്കും

0
265
Kochi Metro
Kochi Metro

കൊച്ചി: പത്തടിപ്പാലത്തുള്ള കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിച്ചു എന്ന് കൊച്ചി മെട്രോ റെയിൽ (KMRL) അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി ഉടൻ പുനരാരംഭിയ്ക്കും.

തൂണിന്റെ അടിത്തറ നാല് പൈലിംഗുകൾ കൂടി സ്ഥാപിച്ച് ശക്തിപ്പെടുത്തി. തൂണിനോട് ഈ പൈലിംഗുകൾ ഘടിപ്പിച്ചിരിക്കുന്നത് ഒരു പൈൽ ക്യാപ് ഉപയോഗിച്ചാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് മാസം മുൻപാണ് ഇത് കണ്ടെത്തിയത്.  അത് കൊണ്ട് തന്നെ ഏഴ് മിനുട്ട് ദൈർഖ്യത്തിലാണ് ട്രെയിനുകൾ; സർവീസ് നടത്തി കൊണ്ടിരുന്നത്. ക്യൂസാറ്റിനും പത്തടിപ്പാലത്തിനും ഇടയിലാണ് ഈ നിയന്ത്രണം ഉണ്ടായിരുന്നത്. ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടക്കുള്ള സർവീസുകൾ ഇതിനാൽ 20 മിനുട്ട് ഇടവേളയിലാണ് നടന്നിരുന്നത്.

ഈ നിയന്ത്രണം ഘട്ടം ഘട്ടമായി റദ്ദാക്കും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള തിരക്കേറിയ സമയങ്ങളിൽ ആലുവ പേട്ട റൂട്ടിൽ ഏഴര മിനുട്ട് ദൈർഖ്യത്തിൽ സർവീസുകൾ നടത്തും. മറ്റ് സമയങ്ങളിൽ എട്ടര മിനുട്ട്  ദൈർഖ്യത്തിലാണ് സർവീസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here