KSRTC വിജ്ഞാപനം 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന തീയതി ഇന്ന്!

0
280
KSRTC വിജ്ഞാപനം 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന തീയതി ഇന്ന്!
KSRTC വിജ്ഞാപനം 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന തീയതി ഇന്ന്!

KSRTC യിലെ ഡ്രൈവർ, കണ്ടക്ടർ തസ്തികളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനായുള്ള അവസാന തീയതി ഇന്ന് കൂടി മാത്രം. 26/10/2022 തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടത്. ശബരിമല സ്പെഷ്യൽ സർവീസിനായി 2022 നവംബർ 10 മുതൽ 2023 ജനുവരി 20 യുള്ള സർവീസിനായാണ് നിയമനം നടത്തുന്നത്.

Infopark കൊച്ചി റിക്രൂട്ട്മെന്റ് | പ്രോജക്റ്റ് മാനേജർ ആകാൻ അവസരം!

ഡ്രൈവർ തസ്തികയ്ക്കായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. അതുപോലെ തന്നെ കണ്ടക്ടർ  തസ്തികയ്ക്കായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. കൂടാതെ അംഗീകൃത ബോർഡ്/ സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് ജയിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 25 മുതൽ 55 വയസ്സ് വരെ പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.  ദിവസ വേതന വ്യവസ്ഥയിൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് Rs. 715 രൂപ വീതമായിരിക്കും പ്രതിഫലം ലഭിക്കുന്നത്.

അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവർ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുകയും തുടർന്നുള്ള അഭിമുഖത്തിൽ പാസ്സാകുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത്.

SBI PO | Free Mock Test ചെയ്യൂ, ഉന്നത വിജയം നേടൂ!

പ്രസ്തുത തസ്തികയ്ക്കായി  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ബന്ധപ്പെട്ട ഡിസ്ട്രിക്ട് ട്രാൻസ്പോർട് ഓഫീസർ/അസ്സിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർക്കു സീൽ  ചെയ്ത കവറിൽ District Transport Officer/Assistant Transport Officer… Unit KSRTC എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here