Pension കുടിശിക | KSRTC ജീവനക്കാരുടെ വിതരണം ഉടൻ!

0
314
Pension കുടിശിക | KSRTC ജീവനക്കാരുടെ വിതരണം ഉടൻ!
Pension കുടിശിക | KSRTC ജീവനക്കാരുടെ വിതരണം ഉടൻ!

ജീവനക്കാർക്ക് പെൻഷൻ കുടിശിക വിതരണം ചെയ്യാനൊരുങ്ങി KSRTC.  കഴിഞ്ഞ കുറെ നാളുകളായി   മാസങ്ങളോളം കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങിയിരുന്നു. ഇപ്പോൾ ഓണം എത്തുകയും ജീവനക്കാരുടെ ബുദ്ധിമുട്ടും മനസിലാക്കി ആണ് പെൻഷൻ വിതരണം ചെയ്യാനായി ഒരുങ്ങിയിരിക്കുന്നത്.

ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇപ്പോൾ പെൻഷൻ മുടങ്ങിയത്. ഈ പ്രശ്നം പരിഹരിച്ചതിൻെറ ഭാഗമായി ഇപ്പോൾ വിതരണത്തിന് ഒരിങ്ങിയിരിക്കുക ആണ്. പലിശ നിരക്ക് സംബന്ധിച്ച് സഹകരണ ബാങ്കുകളും ധനവകുപ്പും തമ്മിൽ ഒരു  ധാരണയിലെത്തിയതിനെ തുടർന്നാണ്  പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ കെഎസ്ആർടിസി പുതിയ  മാർഗം കണ്ടെത്തിയിരിക്കുന്നത്.

കേരളം PSC ഗ്രാജ്വേറ്റ് ലെവൽ കോമൺ പ്രിലിമിനറി 2022 | പരീക്ഷ പ്രോഗ്രാം പുറത്തിറക്കി!

കെഎസ്ആർടിസി പെൻഷൻ സംബന്ധിച്ച് ധാരണയിലെത്താനാകാതെ പ്രതിസന്ധി തുടരുക ആയിരിന്നു. സർക്കാർ തിരിച്ചടവിൻെറ പലിശയെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് സർക്കാർ പെൻഷൻ വിതരണം ചെയ്യാനായി ഒരുങ്ങി ഇരിക്കുന്നത്.

ഈ തുക പലിശ സഹിതം സർക്കാർ തിരിച്ചടക്കും. ജൂൺ മാസം അവസാനിച്ച തുകയുടെ കരാർ സർക്കാരിന് ഇതുവരെ പുതുക്കാൻ ആയിട്ടില്ല. മാസം 65 കോടി രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്. 4.50 കോടി രൂപയാണ് ഇതിനു പലിശ.

മാനേജീരിയൽ കേഡറിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും അർഹതയുള്ള ബോണസിനൊപ്പം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകുന്നതിന് ആവശ്യമായ തുക കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) നൽകണമെന്ന് കേരള ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സെപ്റ്റംബർ ഒന്നിന് മുമ്പ് തന്നെ ഈ തുക വിതരണം ചെയ്യാൻ ആരംഭിക്കണം എന്നും അവർ പറഞ്ഞു.

KSRTC ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളവിതരണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം!

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹർജികളിൽ  ഹൈ കോടതി ഉത്തരവ് ഇറക്കുക ആയിരുന്നു. കെ.എസ്.ആർ.ടി.സിയിലെ തുച്ഛമായ ശമ്പളമുള്ള ജീവനക്കാർ ഈ കാലയളവിൽ പട്ടിണി കിടക്കേണ്ടിവരുമെന്ന് കോടതി കരുതുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  KSRTC യെ അറിയിച്ചു.

കേരളീയരുടെ ഓണം നമ്മുടെ പടിവാതിൽക്കലാണെന്ന് കോടതി പറഞ്ഞു. എന്നാൽ കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ഉത്സവ ബോണസും മറ്റ് ആനുകൂല്യങ്ങളും മാത്രമല്ല, കഴിഞ്ഞ രണ്ട് മാസത്തെ ശമ്പളത്തിന് പോലും ഇപ്പോഴും പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടെത്തിയില്ല.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here