കേരളം PSC ഗ്രാജ്വേറ്റ് ലെവൽ കോമൺ പ്രിലിമിനറി 2022 | പരീക്ഷ പ്രോഗ്രാം പുറത്തിറക്കി!

0
333
കേരളം PSC ഗ്രാജ്വേറ്റ് ലെവൽ കോമൺ പ്രിലിമിനറി 2022 | പരീക്ഷ പ്രോഗ്രാം പുറത്തിറക്കി!

ഗ്രാജ്വേറ്റ് ലെവൽ കോമൺ പ്രിലിമിനറി 2022  പരീക്ഷ പ്രോഗ്രാം പി.എസ്. സി പുറത്തിറക്കി. 14.08.2022 വരെ പരീക്ഷ എഴുതാൻ സ്ഥിതികരണം നടത്തിയവരെ മാത്രം ഉൾപ്പെടുത്തിയാണ് പരീക്ഷ പ്രോഗ്രാം പുറത്തിറക്കിയിരിക്കുന്നത്.

ആദ്യഘട്ട പരീക്ഷ 22.10.2022  ശനിയാഴ്ച 1.30 മുതൽ 3.15 വരെ നടക്കും അന്നേ ദിവസം 178468 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതും എന്ന്  PSC ക്ക്  ഉറപ്പ്  നൽകിയിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 07.10.2022 മുതൽ അവരുടെ ഹാൾ ടിക്കറ്റുകൾ  പ്രൊഫൈലുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

KSRTC ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളവിതരണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം!

രണ്ടാം ഘട്ട പരീക്ഷ 19.11.2022 ശനിയാഴ്ച 1.30 മുതൽ 3.15 വരെ നടക്കും. അന്നേ ദിവസം 178463  ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതും എന്ന്  ഉറപ്പ്  നൽകിയിട്ടുണ്ട്. അവർക്കുള്ള ഹാൾ ടിക്കറ്റുകൾ 05.11.2022 മുതൽ ഡൌൺലോഡ് ചെയ്യാം.

അവസാന ഘട്ട  പരീക്ഷ 17.12.2022   ശനിയാഴ്ച 1.30 മുതൽ 3.15 വരെ നടക്കും. അന്നേ ദിവസം 178459  ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതും എന്ന്  ഉറപ്പ്  നൽകിയിട്ടുണ്ട്. അവർക്കുള്ള ഹാൾ ടിക്കറ്റുകൾ 03 .12 .2022 മുതൽ ഡൌൺലോഡ് ചെയ്യാം.

പരീക്ഷയുടെ വിശദമായ സിലബസ് PSC യുടെ ഔദ്യോഗിക വെബ് സൈറ്റിൽ  കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർക്ക് അവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 100 മാർക്കിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ മാധ്യമം മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഇംഗ്ലീഷ്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷ ചോദ്യങ്ങൾ ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷ്, തമിഴ്, കന്നഡ, മലയാളം എന്നിവയിൽ ഉണ്ടായിരിക്കും.

KPSC സ്റ്റോർ കീപ്പർ  (PART III) – SOCIETY CATEGORY തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

OMR രീതിയിലായിരിക്കും പരീക്ഷ നടക്കുക. പരീക്ഷ ദൈർഖ്യം  1. മണിക്കൂർ 15  മിനിറ്റ്  ആയിരിക്കും. 14.08.2022-നോ അതിനുമുമ്പോ സ്ഥിരീകരണം നടത്താത്ത  ഉദ്യോഗാർത്ഥികൾക്ക്‌ ഹാൾ ടിക്കറ്റ് ലഭിക്കുന്നതല്ല.

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here